
ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം അന്വേഷണത്തിലെ ഗാനമാണ് ഏറെ ശ്രദ്ധ നേടുന്നത്. അച്ഛന് മക്കള്‍ ബന്ധത്തിന്റെ മനോഹാരിത വിളിച്ചോതുന്നതാണ് ഗാനം. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. 'ഇളം പൂവേ എന്നും നീയാണെന്‍ ലോകം...' എന്ന് ആരംഭിക്കുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. മലയാളത്തിലേയും തമിഴിലേയും സൂപ്പര്‍ താരങ്ങളും അവരുടെ മക്കളും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ചേര്‍ത്ത് കോര്‍ത്തിണക്കിയതാണ് ലിറിക്കല്‍ വീഡിയോയിലെ ദൃശ്യങ്ങള്‍.
മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ടൊവിനോയും വരെ തങ്ങളുടെ മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളിലൂടെ പാട്ടില്‍ സാന്നിധ്യമാകുന്നു. കുഞ്ഞു ദുല്‍ഖറിനെ എടുത്തു നില്ക്കുന്ന മമ്മൂട്ടിയേയും മറിയത്തോടൊപ്പമുള്ള ദുല്‍ഖറും പാട്ടിനിടയില്‍ വന്നുപോകുന്നു. ഗോകുലിന് ഉമ്മ നല്കുന്ന സുരേഷ് ഗോപിയേയും കാളിദാസിനൊപ്പമുള്ള ജയറാമിനെയും പാട്ടില്‍ കാണാം. നിവിന്‍, ഇന്ദ്രജിത്, അജു എന്നിവരും ദിലീപ് ശ്രീനിവാസന് തുടങ്ങിയവരും മക്കള്‍ക്കൊപ്പം പാട്ടില്‍ എത്തുന്നുണ്ട്.
ജോ പോളിന്റെ വരികള്‍ക്ക് ജേക്സ് ബിജോയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. സൂരജ് സന്തോഷാണ് ആണ് ആലാപനം. ലില്ലി എന്ന സിനിമയ്ക്ക് ശേഷം പ്രഷോഭ് വിജയന് സംവിധാനം ചെയ്യുന്ന ചിത്രമാണ് അന്വേഷണം. പ്രഷോഭ് വിജയനാണ് അന്വേഷണം സംവിധാനം ചെയ്യുന്നത്.






