
സോഷ്യല്‍മീഡിയയില്‍ വര്‍ദ്ധിച്ചുവരുന്ന നിരൂപണ പ്രവണത സിനിമ വ്യവസായത്തെ തകര്‍ക്കാനെ ഉപകരിക്കൂ എന്ന് സംവിധായകന് സിദ്ദിഖ്. പുതുതായ് ഇറങ്ങുന്ന സിനിമകളെ തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ സോഷ്യല്‍മീഡിയ വഴി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിഗ് ബ്രദറിന്റെ ജിസിസി റിലീസിങ്ങിന്റെ ഭാഗമായി ദോഹയിലെത്തിയപ്പോഴായിരുന്നു സിദ്ദിഖിന്റെ അഭിപ്രായ പ്രകടനം.
സോഷ്യല്‍ മീഡിയയുടെ ഇത്തരം പ്രവണതയെ നിയമം വഴി തടയാന്‍ എളുപ്പമല്ലെന്നും അതിനാല്‍ പ്രേക്ഷകരുടെ പിന്തുണ കൂടിയേ തീരുവെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തെ കുറിച്ചും സിദ്ദിഖ് പ്രതികരിച്ചിരുന്നു. പൗരത്വ നിയമത്തെ കേരളം ഒറ്റക്കെട്ടായിട്ടാണ് എതിര്‍ക്കുന്നതെന്നും എന്നാല്‍ എല്ലാ വിഷയത്തിലും എല്ലാവരും പ്രതികരിക്കണമെന്ന് നിര്‍ബന്ധിക്കുന്ന ജനാധിപത്യപരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ബിഗ്ബ്രദര്‍ ജനുവരി 16നാണ് റിലീസ് ചെയ്തത്. ആക്ഷന്‍ പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ അര്‍ബാസ് ഖാന്, അനൂപ് മേനോന്, ടിനി ടോം, ഹണി റോസ്, സര്‍ജാനോ ഖാലിദ് തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു.






