
റാഞ്ചി : മുന്‍ ഇന്ത്യന്‍ നായകന് എം എസ് ധോണിക്ക് ബൈക്കിനോടും കാറിനോടും ഉള്ള മോഹം എത്രയുളണ്ടന്ന് ആരാധകര്‍ക്ക് അറിയാവുന്നതാണ്. കാറുകളുടെയും ബൈക്കുകളുടെയും ശേഖരങ്ങള്‍ ധോണി ആരാധകരുമായി പങ്ക്വെക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ധോണിയുടെ ഭാര്യ സാക്ഷി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്ക്വെച്ച ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഫാം ഹൗസിലെ റിംഗ് റോഡില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ധോണിയുടെ ബൈക്കുകളുടെ ശേഖരത്തിന്റെ വീഡിയോ ആണ് സാക്ഷി തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക്വെച്ചത്. വീഡിയോ കണ്ടാല്‍ ഇതെന്താ ബൈക്ക് ഷോറൂം ആണോ എന്ന് ആരാധര്‍ ചോദിക്കുന്നതില്‍ തെറ്റില്ല.
ആഡംബര കാറുകളായ ഫെരാരി 599 ജിടിഒ, ഹമ്മര്‍ എച്ച്2, ജീഎംസി സിയേറ എന്നിവ ധോണിക്ക് സ്വന്തമായിട്ടുണ്ട്. ഇതിന് പുറമെ സൂപ്പര്‍ ബൈക്കുകളായ കാവസാക്കി നിഞ്ജ2, കോണ്‍ഫെഡറേറ്റ് ഹെല്‍ക്യാറ്റ്, ബിഎസ്എ, സുസുകി ഹയാബുസ, നോര്‍ട്ടണ്‍ വിന്റേജ് എന്നിവയും ധോണിക്കുണ്ട്.






