
മുംബൈ : ഐസിഐസിഐ ബാങ്ക് എടിപമ്മില് നിന്നും പണം പിന്‍വലിക്കുന്നതിന് ഇനി മുതല്‍ കാര്‍ഡ് വേണ്ട. ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കാതെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്ന സംവിധാനമാണ് നടപ്പാക്കിയിരിക്കുന്നത്.
മൊബൈല്‍ ആപ്പിലൂടെയാണ് പണം പിന്‍വലിക്കാന്‍ കഴിയുക.
ഇതിനായി ഐമൊബൈല്‍ എന്ന ഐസിഐസിഐ ബാങ്കിന്റെ ആപ്പ് ലോഗിന്‍ ചെയ്യുക. സര്‍വീസസ്-കാഷ് വിഡ്രോവല്‍ അറ്റ് ഐസിഐസിഐ ബാങ്ക് എടിഎം എന്നിവ സെലക്ട് ചെയ്യുക. തുടര്‍ന്ന് പിന്‍വലിക്കുന്ന തുക എത്രയെന്ന് ചേര്‍ക്കുക. അക്കൗണ്ട് നമ്പര്‍ സെലക്ട് ചെയ്യുക. നാലക്ക താത്കാലിക പിന് നല്‍കുക. ഇതോടെ ഒടിപി ലഭിക്കും.
ഐസിഐസിഐ ബാങ്കിനെറ എടിഎം സന്ദര്‍ശിക്കുക. കാര്ഡ്ലെസ് കാഷ് വിഡ്രോവല്‍-സെലക്ട് ചെയ്യുക. മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്യുക. തുടര്‍ന്ന് ഒടിപി നല്‍കുക. താത്കാലിക പിന് നമ്പറും നല്‍കുക. പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്ന തുക ചേര്‍ക്കുക.
ഇത്തരത്തില്‍ ആപ്പുവഴി പണം പിന്‍വലിക്കുന്നതിന് നിര്‍ദേശം നല്കിയാല് ലഭിക്കുന്ന ഒടിപിക്കും മറ്റും അടുത്ത ദിവസം രാത്രി 12 വരെ കാലാവധിയുണ്ടാകും.






