
ടൊവിനോ തോമസ് നായകനായെത്തുന്ന കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിന്റെ ടീസര്‍ പുറത്തെത്തി. ടൊവിനോയുടെ പിറന്നാള്‍ ദിനത്തില്‍ നടന് ദുല്‍ഖര്‍ സല്‍മാനാണ് ടീസര്‍ പുറത്തിറക്കിയത്. ടൊവിനോ നിര്‍മ്മാണ രംഗത്തേക്ക് കൂടി കടക്കുന്ന ചിത്രമാമാണിത്.
ബന്ധങ്ങളെ കുറിച്ചുള്ള വിലയെകുറിച്ച് ടൊവിനോ സംസാരിക്കുന്നതാണ് ടീസറില്‍ കാണാനാകുന്നത്. ഒപ്പം യാത്ര ചെയ്തെത്തുന്ന വിദേശ വനിതയോടാണ് ബന്ധങ്ങളുടെ വിലയെ കുറിച്ച് ടൊവിനോ പറയുന്നത്. സംസാരത്തിനിടയില്‍ മമ്മൂട്ടി ചിത്രം വാത്സ്യല്യത്തെ കുറിച്ച് പ്രതിപാദിക്കുന്നതാണ് ഏറെ ആകര്‍ഷം.' ഇന്‍ മൈ ഹോം ഐ വാത്സ്യല്യം മമ്മൂട്ടി. ഇന്‍ ഇന്ത്യ എവരി ഹോം വണ്‍ വാത്സ്യല്യം മമ്മൂട്ടി ഷുവര്‍' എന്നെല്ലാമാണ് ഇംഗ്ലീഷില്‍ സംസാരം.
ജിയോ ബേബിയാണ് സംവിധായകന്. ടൊവിനോയ്ക്കൊപ്പം റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാര്‍ത്ഥ് എന്നിവരും നിര്‍മ്മാണ രംഗത്ത് എത്തുന്നുണ്ട്. ഒരു റോഡ് മൂവിയായാണ് ചിത്രം ഒരുങ്ങുന്നത്.






