
തിരക്കേറിയ നേരത്ത് തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലെത്തിയ നടി മഞ്ജു വാര്യരെ കണ്ട് അവിടെയുള്ളവരെല്ലം അമ്പരന്നു. ചുവന്ന കാറില്‍ വന്നിറങ്ങി ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇതാ കെഎസ്ആര്‍ടിസി ബസിലേക്ക് ഓടിക്കേറുന്നു. ചതുര്‍മുഖം എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തന്റെ ഷൂട്ടിങ്ങിന് എത്തിയതായിരുന്നു മഞ്ജു.
സിനിമ ഷൂട്ടിങ്ങിന്റെ ലക്ഷങ്ങളെല്ലാം കണ്ടിരുന്നെങ്കിലും വരാന്‍ പോകുന്നത് മഞ്ജു വാര്യരാണെന്ന കാര്യം ആരും അറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ മഞ്ജുവിനെ കണ്ടതും ചുറ്റുമുള്ളെല്ലാരും അമ്പരന്നു. ആളുകളുടെ മുന്നിലൂടെ ഓടിയെത്തി മഞ്ജു കെഎസ്ആര്‍ടിസി ബസില്‍ ഓടി കയറുന്നതായിരുന്നു ഷോട്ട്.
കുര്‍ത്തയായിരുന്നു വേഷം. കഴുത്തിന് കുറുകെ ഒരു സ്റ്റോള്‍ ധരിച്ചിരുന്ന മഞ്ജു ചെവിയില്‍ ഹെഡ്സെറ്റുമായാണ് ബസിനായി പായുന്നത്. വളരെ പെട്ടന്ന് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വന്ന കാറില്‍ തന്നെ മഞ്ജു മടങ്ങുകയായിരുന്നു.
മഞ്ജു വാര്യരിനൊപ്പം സണ്ണി വെയ്ന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണ് ചതിര്മുഖം. ഹൊറര്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. ടൈറ്റില്‍ പോസ്റ്റര്‍ വിട്ടതുമുതല്‍ ചിത്രം ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. രഞ്ജിത്ത്, കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ എന്നിവര്‍ ഒന്നിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ജിസ് ടോംസ് മൂവിയുടെ ബാനറില്‍ ജിസ് തോമസും ജസ്റ്റിന് തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.






