
390 അഡ്വഞ്ചറിനെ വിപണിയില്‍ അവതരിപ്പിച്ച് കെടിഎം. പുതിയ അഡ്വഞ്ചര്‍ ബൈക്കിന്റെ എക്സ്ഷോറും വില 2.99 ലക്ഷം രൂപയാണ്. ബൈക്കിനായുള്ള ബുക്കിങ് നേരത്തെ തന്നെ കമ്പനി ആരംഭിച്ചിരുന്നു. 20,000 രൂപയാണ് ബുക്കിങ് തുക. 390 അഡ്വഞ്ചറിനെ കഴിഞ്ഞ വര്‍ഷം ഗോവയില്‍ നടന്ന ഇന്ത്യ ബൈക്ക് വിക്കിലാണ് കെടിഎം അവതരിപ്പിക്കുന്നത്.
പുതിയ 390 അഡ്വഞ്ചറിന് ഡ്യൂക്ക് 790 അഡ്വഞ്ചറിന്റെ ഡിസൈന്‍ ശൈലിയാണ് ലഭിച്ചിരിക്കുന്നത്. 390 ഡ്യൂക്കിന്റെ ഓഫ് റോഡ പതിപ്പാണ് പുതിയ 390 അഡ്വഞ്ചര്‍. ഉയര്‍ന്ന ഹാന്‍ഡില്‍ ബാര്‍, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്പോര്‍ട്ടി പരിവേഷം നല്കുന്ന എല്‍ഇഡി ഹെഡ്ലാമ്പ്, ഫ്യുവല്‍ ടാങ്ക് എക്സ്റ്റന്‍ഷന്‍, വില്‍ഡ് സ്ക്രീന്‍, നോക്കിള്‍ ഗാര്‍ഡ്, ബാഷ് പ്ലേറ്റ്, വലിയ ഗ്രാബ് റെയില്‍, വീതിയേറിയ സീറ്റ്, സ്പോര്‍ട്ടി എക്സ്ഹോസ്റ്റ്, എന്നിവ 390 അഡ്വഞ്ചറിന്റെ സവിശേഷതകളാണ്.
റഗുലര്‍ 390 ഡ്യൂക്കിനെക്കാള്‍ ഒമ്പത് കിലോഗ്രാമോളം ഭാരം അഡ്വഞ്ചര്‍ പതിപ്പിന് കൂടും. 158 കിലോഗ്രാം ആണ് ഭാരം. അഡ്വഞ്ചര്‍ യാത്രകള്‍ക്കായി ഡ്യുവല്‍ പര്‍പ്പസ് ടയറും വാഹനത്തിലുണ്ട്. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് ടയറുകള്‍. 14.5 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 373 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കിന് ലഭിക്കുന്നത്. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്. കവസാക്കി വെര്‍സിസ് X300, ബിഎംഡബ്ല്യു G310 GS, ഹീറോ എക്സ്പള്‍സ് 200, ബെനലി TRK502 എന്നിവരാണ് 390 അഡ്വഞ്ചറിന്റെ പ്രധാന എതിരാളികള്‍.






