
മോഡിഫിക്കേഷന് വരുത്തുന്നതിനിടയില്‍ ലംബോര്‍ഗിനി അവന്റഡോര്‍ കത്തിനശിച്ചു. ചെക്ക് റിപ്പബ്ലിക്കിലാണ് വാഹനത്തിന്റെ പവര്‍ ഉയര്‍ത്തുന്നതിനും മോഡിഫിക്കേഷന് വരുത്തുന്നതിനുമിടയില്‍ വാഹനം കത്തി നശിച്ചത്.
വി12 എന്ജിന് മുകളില്‍ ട്വിന്‍ ടര്‍ബോ സംവിധാനം നല്‍കിയാണ് ലംബോര്‍ഗിനി അവന്റഡോറിന്റെ പവര്‍ ഉയര്‍ത്തിയത്. എന്നാല്‍, ഇത് എന്ജിന് താപം ഉയരാന്‍ കാരണമാകുകയും തീപിടിക്കുകയുമായിരുന്നു.
അപകടം നടന്നയുടന്‍ തന്നെ അഗ്നിസുരക്ഷാ സേന രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെങ്കിലും വാഹനം രക്ഷിക്കാനായില്ല. 6.5 ലിറ്റര്‍ വി12 എന്‍ജിനാണ് ലംബോര്‍ഗിനി അവന്റഡോര്‍ സൂപ്പര്‍ കാറിന് കരുത്തേകുന്നത്.
515 കിലോവാട്ട് പവറാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്നത്. എന്നാല്‍, ഈ കരുത്ത് 950 കിലോവാട്ട് ഉയര്‍ത്താനാണ് വാഹന ഉടമ എന്‍ജിനില്‍ മാറ്റം വരുത്തിയത്. വാഹനത്തിന്റെ വിലയും മറ്റ് മോഡിഫിക്കേഷനുമായി 2.5 മില്ല്യണ്‍ ഡോളാണ് ഉടമ ചിലവാക്കിയത്. ഏകദേശം 17.79 കോടി രൂപയാണ് ചിലവാക്കിയത്.
ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മിതാക്കളായ ലംബോര്‍ഗിനിയുടെ അള്‍ട്ര ലക്ഷ്വറി സൂപ്പര്‍ കാറാണ് അവന്റഡോര്‍. 690 ബിഎച്ച്പി പവര്‍ നല്കുന്ന 6.5 ലിറ്റര്‍ വി12 എന്‍ജിനാണ് അവന്റഡോറിന് കരുത്തേകുന്നത്.
2.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 380 കിലോമീറ്ററാണ്. വാഹനം കത്തിനശിക്കുന്നതിന്റെയും തീയണയ്ക്കാന്‍ ശ്രമിക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്






