
സൗന്ദര്യകാര്യത്തില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നത് പെണ്‍കുട്ടികളാണ്. മുടി ഭംഗിയായി വെട്ടിയിടാനും പുരികങ്ങള്‍ ത്രെഡ് ചെയ്യാനുമൊക്കെ ഒരിക്കലും സ്ത്രീകള്‍ മറക്കാറില്ല. ഡെന്മാര്ക്കിലെ കോപ്പെന്ഹേഗര് സ്വദേശി സാറ മേരി ക്ലാര്‍ക്കും തന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ താല്പര്യമുള്ള കൂട്ടത്തില്‍ തന്നെയായിരുന്നു. തന്റെ പുരികം മനോഹരമായി ത്രെഡ് ചെയ്യാന്‍ സാറ എപ്പോഴും ശ്രദ്ധിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ മെയ് മാസം മുതല്‍ ത്രെഡ് ചെയ്യാനുള്ള തീരുമാനം സാറ മാറ്റി. ത്രെഡ് ചെയ്യാതെയിരുന്നാല്‍ എങ്ങനെയിരിക്കും എന്നറിയാനായിരുന്നു ഇത്. ഫലമോ കാടു പോലെ പുരികം വളരാന്‍ തുടങ്ങി. ഇതോടെ സുഹൃത്തുക്കളും ബന്ധുക്കളും കളിയാക്കാനും തുടങ്ങി. എന്നാല്‍ സാറയുടെ ഈ തീരുമാനത്തിന് പിന്തുണയുമായി അമ്മ കൂടെ ഉണ്ടായിരുന്നു. കട്ടിയായി വളര്‍ന്ന പുരികത്തിന്റെ ചിത്രം വെറുതെ സോഷ്യല്‍ മീഡിയയിലും സാറ പോസ്റ്റ് ചെയ്തു.
സാറ പോലും ഞെട്ടുന്ന രീതിയിലായിരുന്നു പ്രതികരണം. ലോക പ്രശസ്ത്ര സിനിമാതാരങ്ങളുടെ ചിത്രങ്ങള്‍ക്കു പോലും കിട്ടാത്ത സ്വീകാര്യതയാണ് സാറയുടെ ഈ ചിത്രത്തിന് കട്ടിയത്. പുരു ഷന്മാരാണ് സാറയുടെ കട്ടിപ്പുരികത്തിന്റെ ആരാധകര്‍. ധാരാളം പേര് സാറയ്ക്ക് മെസേജ് അയയ്ക്കാനും തുടങ്ങി. പുരികം ഹിറ്റായതോടെ മോഡലിംഗിലും സാറയ്ക്ക് നിരവധി അവസരങ്ങള്‍ കിട്ടിത്തുടങ്ങി.
നിരവധി കമ്പനികളാണ് സാറയുടെ ഡേറ്റിനായി കാത്തു നിന്നത്. മോഹിപ്പിക്കുന്ന പ്രതിഫലമാണ് പലരും സാറയ്ക്ക് വാഗ്ദാനം ചെയ്തത്. ആരുടെ നിര്‍ബന്ധത്തിനും വഴങ്ങിയല്ല താന്‍ പുരികം ത്രെഡ് ചെയ്യുന്നത് നിറുത്തിയത്. ആദ്യമൊക്കെ വീടിന് പുറത്തിറങ്ങാന്‍ തന്നെ പേടിയായിരുന്നു. അമ്മയുള്‍പ്പെടെയുള്ള ചിലര്‍ തന്ന കട്ട സപ്പോര്‍ട്ടാണ് ഇതില്‍ ഉറച്ചു നില്ക്കാന് പ്രേരണയായത്. ആദ്യം കളിയാക്കിയവര്‍ ഇപ്പോള്‍ പുരികം കട്ടിയായി വളര്‍ത്തുന്നതു കാണുമ്പോള്‍ സന്തോഷം തോന്നുന്നു. എന്തൊക്കെ സംഭവിച്ചാലും ഇനി പുരികം ത്രെഡുചെയ്യുന്ന പ്രശ്നമേ ഇല്ലെന്നും സാറ പറയുന്നുണ്ട്.






