
കോമ്പാക്ട് സെഡാന് ശ്രേണിയിലേക്ക് ടിഗോറിന്റെ ഫെയ്സ് ലിഫ്റ്റ് പതിപ്പിനെ ടാറ്റ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ പതിപ്പിന്റെ എക്സ്ഷോറും വില 5.75 ലക്ഷം രൂപയാണ്. ഫെയ്സ്ലിഫ്റ്റ് പതിപ്പിന് പഴയ പതിപ്പില്‍ നിന്നും 10,000 രൂപയുടെ വര്‍ധനവുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബിഎസ് VI എഞ്ചിനിലാണ് വാഹനം എത്തുന്നത്.
11,000 രൂപയാണ് ബുക്കിങ് തുകയായി കമ്പനി സ്വീകരിക്കുന്നത്. ഇതിനോടകം തന്നെ പുതിയ പതിപ്പിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചിരുന്നു. പെട്രോള്‍ ബിഎസ് VI എഞ്ചിന് ഓപ്ഷനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തുന്നത്.
ഫെയ്സ് ലിഫ്റ്റ് പതിപ്പ് ടാറ്റയുടെ ഇംപാക്റ്റ് 2.0 ഡിസൈന്‍ ശൈലിയില്‍ തന്നെയാണ് വിപണിയില്‍ എത്തുന്നത്. പുതിയൊരു ബമ്പറും, പുതുക്കിയ ഗ്രില്ലും, ഫോഗ് ലാമ്പിനൊപ്പം തന്നെ ഇടംപിടിച്ചിരിക്കുന്ന ഡേ ടൈം റണ്ണിങ് ലാമ്പുകളും വാഹനത്തിന്റെ മുന്നിലെ ഫീച്ചറുകളാണ്.
അഞ്ച് പുതിയ നിറങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. പിന്നില്‍ ക്ലിയര്‍ ലെന്‍സ് ടെയില്‍ലാമ്പുകളും, ഷാര്‍ക്ക്ഫിന്‍ ആന്റിനയും ഒരുങ്ങുന്നു. 7.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പോലുള്ള സവിശേഷതകള്‍ ലഭ്യമാണ്.
ത്രീ സ്പോക്ക് ഫ്ളാറ്റ ബോട്ടം സ്റ്റിയറിങ് വീല്‍, എഞ്ചിന് സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടണ്‍, പിയാനോ ബ്ലാക്ക് ഫിനിഷ് എന്നിവയാണ് അകത്തളത്തിൽ ഉണ്ട്. 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ബിഎസ് VI എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, 15 ഇഞ്ച് അലോയ് വീലുകള്‍, ഹാര്‍മാന്‍ ഓഡിയോ സിസ്റ്റം എന്നിവയാണ് ഫീച്ചറുകൾ.






