
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്രര്‍ സെവാഗിനെ പരിഹസിച്ച് പാക്ക് മുന്‍ താരം ശുഐബ് അക്തര്‍. 2016 ല്‍ സെവാഗ് നടത്തിയ ഒരു പരാമര്‍ശത്തിനുള്ള മറുപടിയായാണ് അക്തറിന്റെ പരിഹാസം. സെവാഗിന്റെ തലയിലെ മുടിവെച്ചു നോക്കിയാല്‍ അതിനേക്കാള്‍ പണം തനിക്കുണ്ടെന്നായിരുന്നു അക്തറിന്റെ പരിഹാസം.
ഇന്ത്യയേയും ഇന്ത്യന്‍ താരങ്ങളെയും അക്തര്‍ തുടര്‍ച്ചയായി പുകഴ്ത്തുന്നത് സാമ്പത്തിക ലാഭത്തിനു വേണ്ടിയാണെന്നാണ് 2016 ല്‍ സെവാഗ് പറഞ്ഞത്. അടുത്തിടെ സെവാഗിന്റെ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെയാണ് സെവാഗിന് മറുപടിയുമായി അക്തര്‍ രംഗത്തെത്തിയത്.
'താങ്കളുടെ തലയിലെ മുടിയേക്കാള്‍ പണം എനിക്കുണ്ട്. എന്റെ ഫോളോവേഴ്സിന്റെ എണ്ണത്തെക്കുറിച്ച് ശരിക്കങ്ങ് ബോധ്യം വരുന്നില്ലെങ്കില്‍ ഇക്കാര്യം സെവാഗ് മനസിലാക്കിക്കോളൂ. 15 വര്‍ഷം കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ കാണുന്ന ഈ അക്താറയത്. ഇന്ത്യയില്‍ എനിക്ക് ആരാധകവൃന്ദമുണ്ട് എന്നത് ശരിയാണ്. പക്ഷെ ഇന്ത്യ മോശമായി കളിച്ചപ്പോഴെല്ലാം ഞാന്‍ അവരെ വിമര്‍ശിച്ചിട്ടുണ്ട്.. തന്റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അക്തര്‍ വിശദീകരിച്ചു. എന്നാല്‍ സെവാഗിനെതിരായ പരാമര്‍ശം തമാശയ്ക്കു പറഞ്ഞതാണെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.






