
മമ്മൂട്ടി കേന്ദ്രകഥാപാത്രത്തിലെത്തുന്ന ഷൈലോക്കിലെ പ്രമോ ഗാനം പുറത്തിറങ്ങി. ഉണ്ണി മുകുന്ദനാണ് ഗാനം ആലപിച്ചിരിക്കുന്നത്. താരത്തിന്റെ ആലാപനം തന്നെയാണ് പാട്ടിന്റെ മുഖ്യ ആകര്‍ഷണം. ലിങ്കു എബ്രഹാമിന്റെ വരികള്‍ക്ക് പ്രകാശ് അലക്സ് ആണ് ഈണം പകര്‍ന്നിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ നിരവധി പേരാണ് പാട്ട് കണ്ടിരിക്കുന്നത്.
ചിത്രത്തിലെ നേരത്തെ റിലീസ് ചെയ്ത ബാര്‍ ഗാനം യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടം നേടിയിരുന്നു. ഗാനരംഗത്തിലെ മമ്മൂട്ടിയുടെ എനര്‍ജിയും സ്റ്റൈലിഷ് ലുക്കും ആയിരുന്നു പ്രേക്ഷകര്‍ക്കിടയിലെ ചര്‍ച്ച. മമ്മൂട്ടിയുടെ തന്നെ 'മധുരരാജ' എന്ന ചിത്രത്തിലെ മോഹമുന്തിരി എന്ന ഗാനത്തിനു ശേഷം എത്തിയ ഐറ്റം ഡാന്‍സ് ആയിരുന്നു അത്.
അജയ് വാസുദേവ് ആണ് ഷൈലോക്കിന്റെ സംവിധാനം. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒരുമിക്കുന്ന ചിത്രമാണിത്. തമിഴകത്തും ചിത്രം റിലീസിനെത്തുന്നുണ്ട്. തമിഴ് ചിത്രത്തിന്റെ പേര് 'കുബേരന്' എന്നാണ്. തമിഴ് താരം രാജ്കിരണ് ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നു.
മീനയാണ് ഷൈലോക്കിലെ നായിക. 2014ലെ ബാല്യകാല സഖി എന്ന ചിത്രത്തിന് ശേഷം മീന വീണ്ടും മമ്മൂട്ടിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മെഗാ മാസ് ആയി ഒരുങ്ങുന്ന ചിത്രത്തില്‍ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.






