ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനെ ഇന്ത്യ-പാക്കിസ്ഥാന് ഏറ്റുമുട്ടലായി ചിത്രീകരിച്ച് ബിജെപി നേതാവ് കപില്‍ മിശ്ര. ഇന്ത്യ-പാക്കിസ്ഥാന്. ഫെബ്രുവരി എട്ട് ഡല്‍ഹി. ഫെബ്രുവരി എട്ടിന് ഡല്‍ഹിയിലെ തെരുവുകളില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും' എന്നായിരുന്നു ട്വിറ്ററിലുടെ കപിലിന്റെ പ്രതികരണം.
അരവിന്ദ് കെജ്രിവാള് മന്ത്രിസഭയില്‍ അംഗമായിരുന്ന കപില്‍, പാര്‍ട്ടി വിട്ടതിനു പിന്നാലെ കെജ്രിവാളിനെതിരെ അഴിമതിയാരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. ആംആദ്മി പാര്‍ട്ടി അംഗമായിരുന്ന കപില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ബിജെപിയില്‍ എത്തിയത്.
70 അംഗ ഡല്‍ഹി നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കും. പതിനൊന്നിനാണ് ഫലപ്രഖ്യാപനം. വടക്കന്‍ ഡല്‍ഹിയിലെ മോഡല്‍ ടൗണില്‍ നിന്നാണ് കപില്‍ ജനവിധി തേടുന്നത്.

Comments