
മമ്മൂട്ടി നായകനായ മാമാങ്കത്തിലെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരമായിരുന്നു ചന്ദ്രോത്ത് പണിക്കര്‍. ഉണ്ണി മുകുന്ദന് ആയിരുന്നു ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഉണ്ണിയുടെ കരിയറില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിക്കൊടുത്ത കഥാപാത്രമായിരുന്നു ഇത്. ഇപ്പോഴിതാ ഇതേ കഥാപാത്രം മറ്റൊരു ബിഗ് ബജറ്റ് സിനിമയിലും ആവര്‍ത്തിക്കുന്നു.
മോഹന്‍ലാലിനെ നായകനാക്കി പ്രയിദര്ശന് ഒരുക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രം വീണ്ടും എത്തുന്നത്. പക്ഷെ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മറ്റൊരു നടനാണെന്ന് മാത്രം.
ബോളിവുഡ് താരം സുനില്‍ ഷെട്ടിയാണ് മരയ്ക്കാറിലെ ചന്ദ്രോത്ത് പണിക്കര്‍. ചിത്രത്തിലെ താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്ത് വിടുകയും ചെയ്തു. പടച്ചട്ടയണിരിക്കുന്ന കഥാപാത്രം ഉടവാള് വലിച്ചൂരിയെടുക്കുന്ന ദൃശ്യമാണ് പോസ്റ്ററില്‍.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം പ്രിയദര്‍ശന്റെ സ്വപ്ന പ്രൊജക്ടാണ്. മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുതുവത്സര സമ്മാനമായി അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തുന്ന ചിത്രം 5000 തീയറ്ററുകളില്‍ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാവിന്റെ തീരുമാനം.






