
സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്ത് അവധി ആഘേഷത്തിലാണ് ബോളീവുഡ് സുന്ദരി പരിണിതി ചോപ്ര. മാലിദ്വീപിലാണ് താരം അവധി ആഘോഷിക്കുന്നത്. മാലീദ്വപില് നിന്നും അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ താരം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. കടലിന് നടക്കുള്ള ഊഞ്ഞാലില്‍ വെള്ളത്തില്‍ മുങ്ങി കിടക്കുന്ന ചിത്രമാണ് താരം പങ്ക്വെച്ചത്.
ബ്ലാക്ക് സ്വിംസ്യൂട്ടിലും കൂളിങ് ഗ്ലാസും ധരിച്ച് വളരെ കൂളായി ഊഞ്ഞാലാടുകയാണ് താരം. കടലിന് നടുവില്‍ ഊഞ്ഞാലോ? തീര്‍ച്ചയായും എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ വെക്കേഷനില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങളും താരം പങ്ക്വെച്ചിട്ടുണ്ട്. തന്റെ രണ്ടാമത്തെ വീടാണ് മാലിദ്വീപ് എന്നാണ് പരിണീതി കുറിക്കുന്നത്. ഒരു സമുദ്രത്തെ തനിക്ക് തന്നാല്‍ താന്‍ അതീവ സന്തോഷവതിയാകുമെന്നും താരം പറയുന്നു. എന്തായാലും താരത്തിന്റ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഒസ്ട്രിയയിലെ വെക്കേഷന് പിന്നാലെയാണ് താരം മാലിയില്‍ എത്തുന്നത്. ഓസ്ട്രിയയില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും താരം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്ക്വെച്ചിട്ടുണ്ട്.






