
സ്നേഹ- പ്രസന്ന ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ്. പ്രസന്നയാണ് ട്വിറ്ററിലൂടെ വിവരം ആരാധകരെ അറിയിച്ചത്. താര ദമ്പതികള്‍ക്ക് ഒരു മകന് കൂടിയുണ്ട്. വിഹാന് കൂട്ടായി കുഞ്ഞനുജത്തിയെത്തിയെന്ന് ആരാധകര്‍ പറയുന്നു 2015 ഓഗസ്റ്റിലാണ് വിഹാന്റെ ജനനം.
നിരവധി നാളത്തെ പ്രണയത്തിനൊടുവില്‍ 2012ലായിരുന്നു സ്നേഹയുടേയും പ്രസന്നയുടേയും വിവാഹം. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്ന സ്നേഹ പിന്നീട് അഭിനയത്തിലേക്കും വന്നിരുന്നു. മലയാളം, കന്നഡ, തെലുങ്ക് ഭാഷകളില്‍ സ്നേഹ അഭിനയിച്ചു കഴിഞ്ഞു. മമ്മൂട്ടിയൊടൊപ്പം നിരവധി മലയാളം ചിത്രങ്ങളിലും സ്നേഹ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് ചിത്രമായ ബ്രദേഴ്സ് ഡേയിലൂടെ പ്രസന്നയും മലയാളത്തില്‍ തിളങ്ങിയിരുന്നു.







Comments