
ബിഗ് ബോസ് സീസണ് ടു പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 'ഇനി വലിയ കളികളുമല്ല കളികള്‍ വേറെ ലെവല്‍' എന്ന ടാഗ് ലൈനുമായാണ് ഇത്തവണ 'ബിഗ് ബോസ്' എത്തുന്നത്. 17 മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് ഹൗസില്‍ താമസിക്കാന്‍ എത്തിയത്. ഇവരുടെ ഓരോ നിമിഷങ്ങളും പ്രേക്ഷകര്‍ വീക്ഷിക്കുകയാണ്. കഴിഞ്ഞ ബിഗ് ബോസ് സീസണ് വണ്ണില്‍ പേളി മാണിക്കെതിരെ ഫേക്കാണെന്ന തരത്തിലുള്ള ആരോപണം ഉയര്‍ന്നിരുന്നു.
ഇത്തവണ അത് എലീന പടിക്കലിനെതിരെയാണ് ഉയര്‍ന്നിരിക്കുന്നത്. യഥാര്‍ത്ഥത്തിലുള്ള എലീന ഇങ്ങനെയല്ലെന്നും ഫേക്കായാണ് ബിഗ് ബോസില്‍ പെരുമാറുന്നതെന്നുമാണ് മത്സരാര്‍ത്ഥികള്‍ പറയുന്നത്. സമൂഹ മാധ്യമങ്ങളിലും എലീന ഫേക്കാണെന്ന തരത്തില്‍ ആരോപണവും ഉയന്നു വരുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ ആരോപണങ്ങളൊക്കെ നിഷേധിക്കുകയാണ് എലീനയുടെ സുഹൃത്ത്.
സുഹൃത്തുക്കളെ, എത്ര പേര്‍ക്ക് എലീനയെ ഇവളെ പേഴ്സണലി അറിയാമെന്ന് അറിയില്ല പക്ഷെ തനിക്ക് അവളെ അടുത്ത് അറിയാം എന്ന് പറഞ്ഞുകൊണ്ടാണ് സുഹൃത്തിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. അവളെ വളരെ അടുത്തറിയാവുന്ന കൊണ്ട് ഞാന്‍ നിങ്ങളോടു ഉറപ്പിച്ചു പറയുന്നു എലീന ഫേക്ക് അല്ല. പൊതുവെ വളരെ ഓപ്പണ്‍ മൈന്‍ഡ് ആയിട്ടുള്ള ഒരു കുട്ടിയാണ് അവള്. അവള് എല്ലാവരുടെയും സങ്കടങ്ങള്‍ സ്വന്തം ആയി എടുക്കും.
വളരെ ഇമോഷണല്‍ ആണ് എലീന. മാത്രവുമല്ല വളരെ അധികം തുള്ളി ചാടി കളിച്ചു ചിരിച്ചു നടക്കുന്ന ഒരാള്‍ കൂടെ ആണ്. ഞാന്‍ ബിഗ് ബോസ് വീട്ടിലെ രജിത് കുമാര്‍ സാറിന്റെ ഒരു ആരാധിക ആണ്, എന്നാല്‍ എലീനയെ പറ്റി ചില തെറ്റിദ്ധാരണ സംഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ പ്രതികരിക്കാന്‍ കഴിഞ്ഞില്ല. തെറ്റാണെന്ന് തോന്നുകയാണെങ്കില്‍ ക്ഷമിക്കുകയെന്നുമാണ് പോസ്റ്റിലൂടെ എലീനയുടെ സുഹൃത്ത് പറയുന്നത്.






