
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച സ്റ്റൈലിഷ് ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ചിത്രമാണ് 2007ല്‍ പുറത്തിറങ്ങിയ ബിഗ് ബി. അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമ വര്‍ഷങ്ങള്‍ക്കിപ്പുറവും യുവാക്കളുടെ ഹരമാണ്. ബിഗ്ബിയിലെ മമ്മൂട്ടിയുടെ കഥാപാത്രം ബിലാല്‍ ജോണ്‍ കുരിശിങ്കലിന് ആരാധകര്‍ ഏറെയാണ്. ബിഗ് ബിയുടെ രണ്ടാം ഭാഗം വരുമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകര്‍ എല്ലാവരും. ബിലാല്‍ എന്നാണ് രണ്ടാം ഭാഗത്തിന് പേര് നല്‍കിയിരിക്കുന്നത്.
ഇപ്പോള്‍ ഇതാ ബിഗ്ബിയുടെ രണ്ടാം ഭാഗത്തിന് കൂടുതല്‍ പ്രതീക്ഷ നല്കി സംഗീത സംവിധായകന് ഗോപി സുന്ദര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സംവിധായകന് അമല്‍ നീരദിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ഗോപി സുന്ദര്‍. ബിലാലിനായി ഞങ്ങള്‍ ഒന്നിച്ചെന്നും എല്ലാവരുടേയും പ്രാര്‍ത്ഥന ഒപ്പം വേണമെന്നും ഗോപി സുന്ദര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതോടെ ബിലാല്‍ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകര്‍.
ബിഗ് ബിയുടെ തീം മ്യൂസിക് പങ്കുവച്ച് കൊണ്ട് ഗോപി സുന്ദര്‍ മറ്റൊരു കുറിപ്പും കൂടി ചേര്‍ത്തിരിക്കുന്നു.'2007ല്‍ താന്‍ ഈ ട്രാക്ക് സിനിമയ്ക്ക് വേണ്ടി ചെയ്തു. അതിന് ശേഷം സ്റ്റൈല്‍ തന്നെ മാറ്റി. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു അവസരം വന്നിരിക്കുകയാണ്. ഇത്രയും വര്‍ഷമെടുത്ത് എന്തു പഠിച്ചു എന്നത് തെളിയിക്കാന്‍. ഇതിലെ ഓരോ ടെക്നീഷ്യനും അതൊരു വെല്ലുവിളിയാണ്'.
ബിഗ് ബിയുടെ രണ്ടാം ഭാഗം ഉടന്‍ വരുമെന്ന് മമ്മൂട്ടിയും നേരത്തേ പറഞ്ഞിരുന്നു. ഒരു ഫേസ്ബുക്ക് ലൈവിനിടെയായിരുന്നു മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. അപ്പോഴാണ് ബിലാലിനെ കുറിച്ചുള്ള ചോദ്യവുമായി ഒരു ആരാധകന് രംഗത്തെത്തിയത്. ബിലാല്‍ എന്നാണ് റിലീസ് എന്ന് ആരാധകര്‍ ചോദിച്ചു. ബിലാല്‍ വരും ബിലാലിന്റെ തയ്യാറെടുപ്പുകള്‍ നടക്കുന്നു എന്നാണ് ആരാധകന്റെ ചോദ്യത്തിന് മമ്മൂട്ടി നല്കിയ മറുപടി.
ഉണ്ണി ആര് രചന നിര്‍വ്വഹിച്ച ചിത്രമാണ് 2007ല്‍ പുറത്തിറങ്ങിയ ബിഗ് ബി. മമ്മൂട്ടിയ്ക്കൊപ്പം മനോജ് കെ ജയന്, ബാല എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാള സിനിമ അന്നേവരെ കാണാത്ത വിധത്തിലുള്ള സാങ്കേതിക മികവോടെയാണ് ബിഗ് ബി റിലീസ് ചെയ്തത്.






