
എന്നും ഓര്‍മ്മയില്‍ നില്ക്കുന്ന ഒരുപാട് നല്ല കാര്യങ്ങള്‍ നമ്മുടെ സ്കൂള്‍ കാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട്. മറ്റ് ഏത് കാലമായാലും സ്കൂള്‍ കാലം എന്നത് ഒരു പ്രത്യേക ഹരം തന്നെയാണ്. കുഞ്ഞ് കുസൃതി തരങ്ങളും ടീച്ചര്‍മാരുടെ അടിയുടെ ചൂടും ഇന്നും ഓര്‍മകളില്‍ നില്ക്കുന്നു. കടകളില്‍ നിന്ന് വാങ്ങിയ മുഠായികള്‍ ക്ലാസില്‍ അദ്ധ്യപകര്‍ കാണാതെ കൂട്ടുകാരുമൊത്ത് ഒന്നിച്ച് കഴിക്കുന്നതിന്റെ രുചി ഇന്നും പലരുടെയും നാവില്‍ കാണും. ഇപ്പോള്‍ അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
സ്കൂളില്‍ അസംബ്ലി നടക്കുന്നതിനിടെ ആസ്വദിച്ച് കോലുമിഠായി കഴിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ ആണിത്. ഐഎഎസ ഉദ്യേഗസ്ഥനായ അവിനാഷ് ശരണ്‍ ആണ് വീഡിയോ ട്വിറ്ററില്‍ പങ്ക്വെച്ചിരിക്കുന്നത്. 30 സെക്കന്റ് മാത്രമേ വീഡിയോയിക്ക് ദൈര്‍ഘ്യമുള്ളൂ.
കൈയില്‍ കോലുമിഠായുമായി കണ്ണടച്ച് അസംബ്ലിക്ക് നില്ക്കുന്ന കുട്ടിയെ ആണ് ആദ്യം വീഡിയോയില്‍ കാണുന്നത്. ഇതേ സമയം കുട്ടികള്‍ക്ക് പ്രാര്‍ത്ഥന ചൊല്ലിക്കൊടുക്കുന്നു. അത് ഏറ്റ് ചൊല്ലുന്നതിനോടൊപ്പം മിഠായിയും ആസ്വദിച്ച് നുണയുകയാണ് ഈ കൊച്ചുമിടുക്കന്. കൂപ്പിയ കൈക്കുള്ളിലാണ് കുട്ടി മിഠായി വെച്ചിരിക്കുന്നത്.
പങ്ക്വെച്ച് നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ നിരവധി പേരാണ് അത് കണ്ടത്. ഞങ്ങളെ സ്കൂള്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുപോയി എന്നാണ് നിരവധി പേര് വീഡിയോയിക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
One can easily relate to this. 🤩😍 pic.twitter.com/ztNE1p6nD6
— Awanish Sharan (@AwanishSharan) January 24, 2020






