ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അധ്യാപകരെ വെള്ളപൂശി അന്വേഷണ റിപ്പോര്‍ട്ട്. ഐ.ഐ.ടിയിലെ ആഭ്യന്തര അന്വേഷണ കമ്മറ്റിയാണ് കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്.
നന്നായി പഠിക്കുന്ന ഫാത്തിമയ്ക്ക് ഒരു വിഷയത്തില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കേസ് അന്വേഷണത്തിന്റെ ഭാഗമായി തമിഴ്നാട് പോലീസും സി.ബി.ഐയും അധ്യാപകരെ ചോദ്യം ചെയ്തെന്നും അന്വേഷണവുമായി ഇനിയും സഹകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മാനസിക പീഢനവും ജായിയധിക്ഷേപവും അടക്കം അധ്യാപകര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്.
ഫാത്തിമയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം പുരോണമിക്കുകയാണ്. ഡിസംബര്‍ 27നാണ് സി.ബി.ഐ കേസെടുത്തത്. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് ഫാത്തിമയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. നവംബര്‍ എട്ടിനാണ് ഫാത്തിമ ലത്തീഫിനെ മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് കാരണക്കാരായ അധ്യാപകരുടെ പേര് അടക്കം പരാമര്‍ശിക്കുന്ന ആത്മഹത്യാ കുറിപ്പ് ഫാത്തിമ എഴുതി വച്ചിരുന്നു.






