
1983ല്‍ പത്മരാജന് രചനയും സംവിധാനവും നിര്‍വ്വഹിച്ച് പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന് എന്ന നടന്റെ വരവ്. വാസന്തിയുടെ ഇല്ലിക്കാടുകള്‍ പൂത്തപ്പോള്‍ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ മമ്മൂട്ടിയും സുഹാസിനിയുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സുഹാസിനി ആദ്യമായി അഭിനയിച്ച മലയാള ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
വര്‍ഷങ്ങള്‍ക്ക് ഷേം തന്റെ ആദ്യചിത്രത്തിലെ ഡയലോഗ് ഓര്‍ക്കുകയാണ് റഹ്മാന്. ആ രംഗത്തിന്റെ സ്ക്രീന്‍ ഷോട്ട് കൂടി പങ്കുവച്ച് മമ്മൂട്ടിയോളുള്ള തന്റെ ആദ്യ ഡയലോഗ് കുറിച്ചുകൊണ്ടാണ് റഹ്മാന്റെ പോസ്റ്റ്. 'വാ അടയ്ക്ക്, വിവരക്കേട് പറയാതെ എന്നായിരുന്നു മമ്മൂട്ടിയുടോടുള്ള റഹ്മാന്റെ ഡയലോഗ്.
അക്കാലത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങലില്‍ ഒന്നുകൂടിയായിരുന്നു കൂടെവിടെ. നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടിയും റഹ്മാനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്, 'കാണാമറയത്ത്', 'തമ്മില്‍തമ്മില്‍', 'ഈ ലോകം ഇവിടെ കുറേ മനുഷ്യന്', 'പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്', 'കരിയിലക്കാറ്റുപോലെ', 'രാജമാണിക്ക്യം', 'ബ്ലാക്ക്' എന്നീ ചിത്രങ്ങള്‍ ഇവയില്‍ ചിലത് മാത്രം.






