
കുട്ടി കുറുമ്പന്ന്മാര്ക്ക് വീട്ടില് തയാറാക്കാം രുചികരമായ നൂഡില്സ്.
നൂഡില്സ്
ആവശ്യമുള്ള സാധനങ്ങള്
1. ഗോതമ്പുപൊടി - 250 ഗ്രാം,
2. ഉപ്പ് - ഒരു നുള്ള്,
3.എണ്ണ - 2 ടീസ്പൂണ്
തയാറാക്കുന്ന വിധം
മൂന്നു ചേരുവകളും അല്പ്പം ചൂടുവെള്ളത്തില് കുഴക്കുക. മുക്കാല് ലിറ്റര് വെള്ളം വച്ചു തിളക്കുമ്പോള് അല്പ്പം വലിപ്പമുള്ള ഇടിയപ്പ ചില്ല് ഇട്ട് കുഴച്ചുവച്ച മിശ്രിതം ഈ തിളക്കുന്ന വെള്ളത്തിലേക്ക് പിഴിയുക. അഞ്ചു മിനിറ്റ് തിളച്ച ശേഷം നൂഡില്സ് ഊറ്റി അല്പ്പം പച്ച വെള്ളം ഒഴിക്കുക. ഒന്ന് ആറിയ ശേഷംനമുക്ക് ഇഷ്ടമുള്ള വിഭവങ്ങള് തയാറാക്കാം.
നൂഡില്സ് കട്ട്ലറ്റ്
ആവശ്യമുള്ള സാധനങ്ങള്
1.ഉരുളക്കിഴങ്ങ് (വേവിച്ച് ഉടച്ചത്) - 200 ഗ്രാം
2. സവാള, ക്യാരറ്റ് നുറുക്കിയത് - 50 ഗ്രാം
3. നൂഡില്സ് - 100 ഗ്രാം,
4. ചാട്ട് മസാല, ജീരകപൊടി, ഉപ്പ്, മല്ലിയില - പാകത്തിന്
5. എണ്ണ - വറുക്കാന് ആവശ്യത്തിന്
6. ബ്രഡ് പൊടിച്ചത് - കുറച്ച്.

തയാറാക്കുന്ന വിധം
ഒന്നു മുതല് നാലുവരെയുള്ള ചേരുവകള് ചേര്ത്ത് ചപ്പാത്തിമാവിന്റെ പാകത്തിന് കുഴക്കുക. നാരങ്ങാ വലുപ്പത്തില് ഉരുട്ടി ഒന്ന് പരത്തി ബ്രഡ് പൊടിയില് മുക്കി എണ്ണയില് വറക്കുകയോ (ദോശ കല്ലില് അല്പ്പം എണ്ണ ഒഴിച്ച് ചുട്ട് എടുക്കുകയോ ചെയ്യാം)
മാഗി ബോള്സ്
ആവശ്യമുള്ള സാധനങ്ങള്
1. തയാറാക്കിയ ന്യൂസില്സ് - ഒരു കപ്പ്
2. ക്യാരറ്റ്, ക്യാബേജ്, ബീന്സ്, സവാള നുറുക്കിയത് - 1/2 കപ്പ്.
3. ഇഞ്ചി, പച്ചമുളക്, മല്ലി ഇല, ഉപ്പ് - പാകത്തിന്.
4. കോണ്ഫ്േളാര് - 4 ടീസ്പൂണ്,
5. എണ്ണവറക്കാന് - ആവശ്യത്തിന്.
6. ഗോതമ്പുപൊടി - 6 ടീസ്പൂണ്,
7. നൂഡിന്സ് പൊടിച്ചത് - കാല് കപ്പ്.
തയാറാക്കുന്ന വിധം
ഒന്നു മുതല് നാലുവരെയുള്ള ചേരുവകള് ചേര്ത്ത് കുഴക്കുക.
ഗോതമ്പുപൊടി ദോശമാവിന്റ പാകത്തിന് കലക്കി ബാള്സ് മാവില് മുക്കി പൊടിച്ച നൂഡില്സില് മുക്കി വറുക്കുക.
പത്മാ സുബ്രഹ്മണ്യം,
കാലടി, എറണാകുളം







Comments