
തെന്നിന്ത്യയില്‍ ഒരു കാലത്തെ സൂപ്പര്‍ നായികയായിരുന്നു ഭാനുപ്രിയ. തെലുങ്ക് സിനിമകളിലൂടെ അഭിനയലോകത്തെത്തിയ താരം തമിഴ്, മലയാളം, ഹിന്ദി തുടങ്ങിയ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. നടിപ്പിന് രാക്ഷസി എന്നായിരുന്നു ഭാനുപ്രിയയെ ശ്രീവിദ്യ വിശേഷിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാനുപ്രിയ അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നത്.
തമിഴ് അവാര്‍ഡ് പരിപാടിയ്ക്കിടെ സുഹാസിനി ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അംബിക, ശ്രീവിദ്യ, സുഹാസിന എന്നിവര്‍ തെന്നിന്ത്യയില്‍ തിളങ്ങി നില്കകുന്ന സമയത്താണ് ഭാനുപ്രിയയുടെ വരവ്. തങ്ങളുടെ കൂട്ടത്തിലെ നടിപ്പിന് രാക്ഷസിയാണ് ഭാനുവെന്ന് ശ്രീവിദ്യ പറയുമായിരുന്നുവെന്ന് സുഹാസിനി പറഞ്ഞു.






