
റിയല്‍മിയുടെ ആദ്യ വെയറബിള്‍ ഡിവൈസായ റിയല്‍മി ഫിറ്റ്നസ് ട്രാക്കര്‍ അടുത്തമാസം വിപണിയിലെത്തും. യൂട്യൂബിലെ 'ആസ്ക് മാധവ്' ഷോയില്‍ റിയല്‍മി മേധാവി മാധവ് ഷേത്താണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ പുതിയ വോയ്സ് ഓവര്‍ വൈഫൈ സൗകര്യം റിയല്‍മി ഫോണുകളില്‍ താമസിയാതെ എത്തും. ഈ മാസം റിയല്‍മി എക്സ് 2 പ്രോ ഫോണിലാണ് ഈ ഫീച്ചര്‍ ആദ്യമെത്തുക.
എംഐ ബാന്‍ഡ് 4, ഓണര്‍ ബാന്‍ഡ് 4 എന്നീ ഉപകരണങ്ങള്‍ പോലെ താങ്ങാവുന്ന വിലയില്‍ പുറത്തിറങ്ങുന്ന ഉപകരണമായിരിക്കും റിയല്‍മിയുടെ ഫിറ്റ്നസ് ട്രാക്കര്‍. ഇതിന്റെ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല.
2500 രൂപയില്‍ താഴെ ആയിരിക്കും ഇതിന് വില. ഉടന്‍ തന്നെ ഇത് പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചെങ്കിലും വ്യക്തമായി തീയതി പുറത്തു വിട്ടിട്ടില്ല. അതേസമയം, റിയല്‍മിയുടെ ആദ്യ 5ജി സ്മാര്‍ട്ഫോണായ റിയല്‍മി എക്സ്50 5ജി സ്മാര്‍ട്ഫോണ്‍ ഇന്ത്യയിലെത്തില്ലെന്ന് കമ്പനി വ്യക്തമാക്കി.






