
മുംബൈ : വിയോജിപ്പാണ് രാജ്യസ്നേഹത്തിന്റെ ഏറ്റവും മികച്ച മാതൃകയെന്ന് ബോളിവുഡ് താരം പൂജാ ഭട്ട്. ഭരിക്കുന്ന പാര്ട്ടിയാണ് യഥാര്ത്ഥത്തില് എല്ലാവരെയും ഒന്നിപ്പിച്ചതെന്ന സന്ദേശമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാര്ത്ഥികള് നടത്തുന്ന പ്രതിഷേധം നല്കുന്നതെന്നും പൂജാ ഭട്ട് കൂട്ടിച്ചേര്ത്തു. നിങ്ങള് പാലിക്കുന്ന മൗനം നിങ്ങളോ സര്ക്കാരിനെ രക്ഷിക്കില്ലെന്നും ഇത് ശബ്ദമുയര്ത്താനുള്ള സമയമാണെന്നും പൂജാ ഭട്ട് പറഞ്ഞു. സിഎഎക്കും എന്ആര്സിക്കുമെതിരെ സൗത്ത് മുംബൈയില് നടന്ന സമ്മേളനത്തില് സംസാരിക്കുകയായിരുന്നു അവര്.
നമ്മുടെ മൗനം നമ്മളെയോ സര്ക്കാരിനെ രക്ഷിക്കുമെന്ന് പ്രതീക്ഷിക്കരുത്. യഥാര്ഥത്തില് ഭരിക്കുന്ന പാര്ട്ടിയാണ് നമ്മെ എല്ലാവരും ഒരുമിപ്പിച്ചത്. നമ്മള് ശബ്ദമുയര്ത്തേണ്ട സമയമാണെന്നാണ് പ്രതിഷേധിക്കുന്ന വിദ്യാര്ത്ഥികള് നല്കുന്ന സന്ദേശം. നമ്മുടെ ശബ്ദം ഉച്ചത്തില് ഉയര്ന്ന് കേള്ക്കുന്നത് വരെ ശബ്ദം ഉയര്ത്തണം. വിയോജിപ്പാണ് ഇപ്പോള് രാജ്യസ്നേഹത്തിന്റെ ഏറ്റവും മികച്ച മാതൃക. രാജ്യത്തിനായി ഉയരുന്ന ശബ്ദം അധികാരികള് കേള്ക്കണമെന്നും പൂജ പറഞ്ഞു.







Comments