
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റില്‍ വമ്പന്‍ അട്ടിമറി. പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ പുറത്തായി. ഓസ്ട്രിയന്‍ താരം ഡൊമനിക് തീമിനു മുന്നിലാണ് നദാല്‍ വീണത്.
നാലു സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഡൊമനിക് തീം നദാലിനെ അട്ടിമറിച്ചത്. ആദ്യ രണ്ട് സെറ്റും ടൈ ബ്രേക്കറിലൂടെ നേടി ഡൊമനിക് തീം 2-0 ന് ലീഡെുത്തു. നിര്‍ണായകമായ മൂന്നാം സെറ്റില്‍ നദാല്‍ തിരിച്ചടിച്ചു. പക്ഷെ നാലാം സെറ്റും ടൈ ബ്രേക്കറിനൊടുവില്‍ നേടി ഡൊമനിക് തീം സൈമിയിലേക്ക് മുന്നേറി. സ്കോര്‍: 7-6(7/3), 7-6(7/4),4-6,7-6(8/6).
ജര്‍മ്മന്‍ താരം അലക്സാണ്ടര്‍ സ്വരേവ് ആണ് സെമിയില്‍ തീമിന്റെ എതിരാളി. സ്റ്റാന്‍സിലാസ് വാവ്റിങ്കയെ തോല്‍പ്പിച്ചാണ് ജര്‍മ്മന്‍ താരം സെമിയില്‍ എത്തിയിരിക്കുന്നത്.






