
ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പരമ്പരയിലെ കുട്ടി താരങ്ങള്‍ തന്നെയാണ് ആരാധകരെ കൈയ്യിലെടുക്കുന്നത്. പരമ്പരയിലെ ഇഷ്ടമേറിയ കഥാപാത്രമാണ് ജൂഹി റുസ്തഗി എന്ന ലച്ചു. ഉപ്പും മുളകില്‍ കുറച്ച് കുശുമ്പും കുസ്യതിയുമുളള കഥാപാത്രത്തെയാണ് ജൂഹി അവതരിപ്പിക്കുന്നത്.
താരത്തെ ഇപ്പോള്‍ ഉപ്പും മുളകും പരമ്പരയില്‍ കാണാനില്ല. എന്നാല്‍ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഡോക്ടറും ആര്‍ട്ടിസ്റ്റുമായ റോവിന് ജോര്‍ജിനൊപ്പം നില്ക്കുന്ന ഫോട്ടോ കുറച്ചു നാള് മുന്‍പ് ജൂഹി പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം റോവിന് തന്നെ എടുത്തു കൊണ്ടു നില്ക്കുന്ന ഒരു ചിത്രം ജൂഹി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത് വൈറല്‍ ആയിരുന്നു.
ഇപ്പോള്‍ ജൂഹിയോടൊപ്പമുള്ള മറ്റൊരു പുതിയ ചിത്രം റോവിന് പോസ്റ്റ് ചെയ്തതും വൈറല്‍ ആയിരിക്കുകയാണ്. 'പ്രണയം അവളില്‍ ഒരു സ്നേഹക്കൂട് കൂട്ടി' എന്നാണ് ചിത്രം പങ്കുവെച്ചു കൊണ്ട് റോവിന് കുറിച്ചത്. ചിത്രം കണ്ട് ഇത് സേവ് ദ ഡേറ്റ് ഷൂട്ടിന്റെ സൂചന ആണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.






