
സംവിധായകന് ജോസ് തോമസിന്റെ ആദ്യ ഹൊറര്‍ ചിത്രം ഇഷയുടെ ടീസര്‍ കണ്ട ശേഷം എല്ലാ പ്രേക്ഷകരും അന്വേഷിച്ചത് അതിലെ കൊച്ചു മിടുക്കിയെ തന്നെയാണ്. മാര്‍ഗറേറ്റ് ആന്റണി, ബേബി ആവനി എന്നിവര്‍ക്ക് ഒപ്പം കിഷോര്‍ സത്യയുമാണ് ചിത്രത്തിലെ പ്രാധാന കഥാപാത്രങ്ങള്‍. സിനിമയിലെ ആവനിയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള കിഷോറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്.
മലയാള ഹൊറര്‍ ചിത്രങ്ങളില്‍ സാധാരണ കാണാറുള്ള പതിവ് മസാല കൂട്ടുകള്‍ ഒന്നുമില്ലാതെ സിനിമയുടെ സ്വഭാവം വ്യക്തമാക്കി തരുന്ന ക്ലാസ്സ് ടീസര്‍ ആണ് ഇഷയുടേത്. സ്വര്ണ്ണക്കടുവയ്ക്ക് ശേഷം ജോസ് തോമസ് ഒരുക്കുന്ന ചിത്രമാണ് ഇഷ. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകന് തന്നെയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇഷയുടെ ടീസര്‍ കണ്ടശേഷം എല്ലാ പ്രേക്ഷകരും ഒരുപക്ഷെ അന്വേഷിച്ചത് ഈ കൊച്ചുകുട്ടിയെ തന്നെയാവും
ഇഷ ടീസറില്‍ ഏറ്റവും കൂടുതല്‍ സ്കോര്‍ ചെയ്തതും ഈ കൊച്ചുമിടുക്കി തന്നെ...!
അവനിയെ പ്രേക്ഷകര്‍ക്ക് ഓര്‍ത്തെടുക്കാന്‍ അവനി അഭിനയിച്ച പരസ്യചിത്രങ്ങള്‍ തന്നെ ധാരാളം.
തന്റെ ആദ്യ ചിത്രമായ ഇഷയുടെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് പ്രേക്ഷകരുടെ എല്ലാവിധ അനുഗ്രഹങ്ങളും ആഗ്രഹിച്ചുകൊണ്ട് ഇതാ ഈ കൊച്ചുമിടുക്കി...!






