
തിരുവനന്തപുരം: മുന് ഡി.ജി.പി ടി.പി സെന്കുമാറിന്റെ പരാതിയില് മാധ്യമപ്രവര്ത്തകര്ക്കെതിരെ കേസെടുത്തു. പി.ജി സുരേഷ് കുമാര്, കടവില് റഷീദ് എന്നിവര്ക്കെതിരേയാണ് ഗൂഢാലോചന, ഭീഷണി എന്നീ കുറ്റങ്ങള് ചുമത്തി കന്റോണ്മെന്റ് പൊലീസ് കേസെടുത്തത്.
പ്രതികള് ആക്രമിക്കാന് ഗൂഢാലോചന നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് സെന്കുമാറിന്റെ പരാതി. തിരുവനന്തപുരം സി.ജെ.എം കോടതിയുടെ അനുമതിയോടെയാണ് കേസ്.
തിരുവനന്തപുരത്ത് നടന്ന വാര്ത്താസമ്മേളനത്തില് ചോദ്യങ്ങള് ചോദിച്ച മാധ്യമപ്രവര്ത്തകരോട് ടി.പി സെന്കുമാര് തട്ടിക്കയറിയിരുന്നു. ഈ സംഭവത്തില് ടി.പി സെന്കുമാറിനെതിരെ കേസെടുത്തിരുന്നു. സെന്കുമാര്, സുഭാഷ് വാസു എന്നിവര് ഉള്പ്പെടെ 10 പേര്ക്കെതിരെയാണ് കേസെടുത്തിരുന്നത്. എസ്.എന്.ഡി.പിയില് നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് വാര്ത്താ സമ്മേളനം നടത്തവെ ടി.പി സെന്കുമാര് മാധ്യമ പ്രവര്ത്തകനോട് ക്ഷുഭിതനായിരുന്നു.







Comments