
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം സെമിഫൈനലില്‍ റോജര്‍ ഫെഡററെ തകര്‍ത്ത് നൊവാക് ജോക്കോവിച്ച്. എട്ടാമത് ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ലക്ഷ്യമിട്ടാണ് ജോക്കോവിച്ചിന്റെ ഫൈനല്‍ പ്രവേശം. നിലവിലെ ചാമ്പ്യനായ ജോക്കോവിച്ച് മൂന്നാം സീഡും മുന്‍ ചാമ്പ്യനുമായ റോജര്‍ ഫെഡററെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. സ്കോര്‍: 7-6,6-4,6-3.
ഫെഡററും ജോക്കോവിച്ചും തമ്മിലുള്ള 50-ാം മത്സരമായിരുന്നു ഇത്. എട്ടാം ഫൈനല്‍ കളിക്കാന്‍ ഇറങ്ങുന്ന ജോക്കോവിച്ചിന് ഡൊമനിക് തീമോ അലക്സാണ്ടര്‍ വേറേവോ ആകും എതിരാളി. 2007 നു ശേഷം ജോക്കോവിച്ചിനെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ തോല്‍പ്പിക്കാന്‍ ഫെഡറര്‍ക്ക് കഴിഞ്ഞിട്ടില്ല. ജോക്കോവിച്ച് ഏഴും ഫെഡറര്‍ ആറും തവണ വീതം ഓസ്ട്രേലിയന്‍ ഓപ്പണ്‍ വിജയിച്ചിട്ടുണ്ട്.






