
ദൃശ്യത്തിന് ശേഷം ഒരുങ്ങുന്ന മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രമാണ് റാം. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഹീ ഹാസ് നോ ബൗണ്ടറീസ് എന്ന ടാഗ് ലൈനോടെ അവതരിപ്പിച്ച ചിത്രത്തിന്റെ ടൈറ്റില്‍ ഏറെ ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ വരവേറ്റത്.
ഇപ്പോഴിതാ ചിത്രത്തില്‍ നായികയായി എത്തുന്ന തൃഷ തന്റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ച ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്. മോഹന്‍ലാലിനും ജിത്തു ജോസഫിനും നടുക്ക് ഇരിക്കുന്ന ചിത്രമാണ് നടി പങ്കുവച്ചത്. ഇന്ത്യയിലെ ഏറ്റവും നല്ല സംവിധായകരില്‍ ഒരാള്‍ എന്നാണ് ജിത്തുവിനെ തൃഷ വിശേഷിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ ലെജന്റഡറി സൂപ്പര്‍സ്റ്റാര്‍ എന്നും. ഇരുവര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് തന്റെ ഭാഗ്യമെന്നാണ് നടി കുറിച്ചിരിക്കുന്നത്.
Just chillin amidst one of India’s finest filmakers and the legendary superstar himself 😎⭐️
Blessed to be working with the best!#ram #jeethusir #mohanlalsir pic.twitter.com/tJaTB29ZCN— Trish (@trishtrashers) January 30, 2020
ഹേയ് ജൂഡിന് ശേഷം തൃഷ അഭിനയിക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും റാമിനുണ്ട്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷത്തിലാണ് തൃഷ എത്തുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.






