
ബിഗ് ബോസ് ഹൗസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ജസ്ല മാടശ്ശേരിയും ദയ അശ്വതിയും എത്തിയതോടെയാണ് ഷോയില്‍ പല കലുഷിതമായ സംഭവങ്ങളും അരങ്ങേറാന്‍ തുടങ്ങിയത്. ജസ്ലയും രജിത് കുമാറുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കൊമ്പ് കോര്‍ത്തിരുന്നത്. കഴിഞ്ഞ ദിവസം ബിഗ്ബോസില്‍ ഇതുവരെ കണ്ടതില്‍ വെച്ച ഏറ്റവും വലിയ വഴക്കാണ് നടന്നത്. രജിത് കുമാറും സുജോയും തമ്മിലായിരുന്നു ഇത്. രജിത് സുജോയെ പെണ്ണാള എന്നു വിളിച്ചതില്‍ സുജോ പ്രകോപിതന്‍ ആകുകയായിരുന്നു.
പ്രകോപിതനായ സുജോ തനിക്കിട്ട് തന്നിട്ടേ ഞാന്‍ പോകൂ എന്ന് പറഞ്ഞ് ചാടി എണീക്കുകയായിരുന്നു. അങ്ങനെ എങ്കില്‍ നീ എന്നെ അങ്ങ് തീര്‍ത്തേക്കണമെന്ന് രജിത്ത് പറയുന്നു. ഞാനിപ്പോള്‍ വാ തുറന്നിട്ട് പോലുമില്ല. പിന്നെ എന്തിനാണ് ഇയാള്‍ പ്രകോപിപ്പിക്കാന്‍ നോക്കുന്നതെന്ന് സുജോയും പറയുന്നു. എന്നെ പ്രകോപിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ശ്രമിക്കുന്നത്. ഞാനിവിടെ നൂറ് ദിവസം നില്ക്കാന് വേണ്ടി വന്നതൊന്നുമല്ല. നിങ്ങളെ ഇടിക്കേണ്ടി വന്നാല്‍ ഒറ്റ ഇടിയ്ക്ക് ഉറക്കി കിടത്തിയിട്ടേ പോവൂ എന്നും സുജോ രജിത്തിനോട് പറയുന്നു. എല്ലാവരെയും മോശമാക്കി കളിക്കുകയാണ് രജിത്ത് ചെയ്യുന്നതെന്ന് മഞ്ജുവും അഭിപ്രായപ്പെട്ടു. എന്നാല്‍ പെണ്ണാള എന്ന് വിളിക്കുന്നതില്‍ എന്താണ് തെറ്റുള്ളതെന്നാണ് ജെസ്ലയുടെ പ്രതികരണം.
രജിത്ത് പറയുന്ന തമാശ മാത്രമാണ് ഇവിടെ ആര്‍ക്കും മനസിലാവാത്തത്. രജിത്ത് എന്തേലും പറഞ്ഞാല്‍ അതാണ് ഇവിടെ പ്രശ്നം. മോശപ്പെട്ട വാക്ക് നീ എന്നെ പലപ്പോഴും വിളിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ നീ അടി ഉണ്ടാക്കിയത് എന്നോടാണ്. നിന്റെ അടുത്ത് നിനക്ക് താല്പര്യമില്ലാതെ ഞാന്‍ വരില്ല. നിന്നോട് മിണ്ടാന്‍ പോലും ഞാന്‍ വരില്ലെന്ന് സുജോയോട് രജിത്ത് പറയുന്നു. സുജോയ്ക്ക് ധൈര്യമില്ലാത്ത ആളാണെന്ന് രജിത്ത് പറഞ്ഞതായി എലീന പറയുന്നു. ഇയാള്‍ കളിയാക്കുന്ന പല കാര്യങ്ങളും കേട്ട് ഞാന്‍ മിണ്ടാതെ മാറി നില്‍ക്കുന്നതാണ്. എപ്പോഴും പ്രതികരിക്കുന്നത് ശരിയല്ലെന്ന് കരുതിയാണ് അങ്ങനെ നിന്നത് എന്നും സുജോ പറയുന്നു.






