
ഇഷയിലൂടെ മലയാളിപ്രേക്ഷകര്‍ക്ക് മുന്നിലേക്ക് പുതിയൊരു നായിക എത്തുന്നു. ഒരു സിനിമയുടെ പേരും അതിലെ നായികയുടെ പേരും ഒന്നുതന്നെ. ആശ്ചര്യമായി തോന്നുന്നില്ലേ അതെ മലയാളികളുടെ പ്രിയസംവിധായകന് ജോസ് തോമസ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേരും ചിത്രത്തിലെ നായികയുടെ പേരും ഒന്നുതന്നെ - 'ഇഷ'..ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ 'ഇഷ' ആണ് നായികാവേഷത്തില്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നത്.
ഇഷയുടെ പെര്‍ഫോമന്‍സ് ടീസറില്‍ തന്നെ ഞെട്ടിക്കുന്നതാണ്. എന്തായാലും വളരെ ആശ്ചര്യകരമായി നടന്ന ഈ പേരുകള്‍ തമ്മിലുള്ള ഒത്തുചേരല്‍ സംവിധായകനെയും അണിയറപ്രവര്‍ത്തകരെയും ഞെട്ടിച്ചിരിക്കുകയാണ്. മലയാളസിനിമയിലെ ലക്ഷണമൊത്ത ഹൊറര്‍ ചിത്രം എന്ന ടാഗോടുകൂടി ഒരുങ്ങുന്ന ഇഷ നമ്മളെ അത്ഭുതപ്പെടുത്തും എന്ന് തന്നെ പ്രതീക്ഷിക്കാം






