
സിനിമാ പ്രമോഷനെത്തിയ നീരജ് മാധവ് ഭാര്യയെ സദസിലേക്ക് വിളിച്ചൊരു സര്‍പ്രൈസ് കൊടുത്തു. ഗൗതമന്റെ രഥം എന്ന നീരജിന്റെ പുതിയ സിനിമയുടെ പ്രമോഷന് വേണ്ടി എത്തിയതായിരുന്നു നീരജ്. ഭര്‍ത്താവ് തൊട്ടടുത്ത കോളേജില്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ ഓഫീസില്‍ നിന്നും അവധിയെടുത്ത് ഭാര്യ ദീപ്തിയും കാണികളിലൊരാളായി അവിടെയുണ്ടായിരുന്നു.
തന്റെ ആരാധകരോട് വേദിയില്‍ സംസാരിച്ച്കൊണ്ടിരിക്കുന്നതിനിടെയാണ് വേറൊരാളെ കൂടി പരിചയപ്പെടുത്താം എന്ന് പറഞ്ഞ് നീരജ് ദീപ്തിയെ വേദിയിലേക്ക് ക്ഷണിക്കുന്നത്. നീരജ് തന്നെയാണ് ഇതിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. തന്റെ പെട്ടന്നുള്ള വിളിയില്‍ അവളുടെ ചമ്മല് മുഖത്ത് കാണാമായിരുന്നുവെന്ന് നീരജ് കുറിച്ചു.
ഒരിടവേളയ്ക്ക് ശേഷം നീരജ് നായകനായെത്തുന്ന സിനിമയാണ് ഗൗതമന്റെ രഥം. ഒരു നാനോ കാറിനെ ചുറ്റിപ്പറ്റി കഥപറയുന്ന ഒരു രസകരമായ സിനിമയാണ് ഇത്. പുണ്യ എലിസബത്ത് ആണ് നായിക. ചിത്രം ഇന്ന് തീയറ്ററുകളിലെത്തി.






