ജെഎന്‍യു സന്ദര്‍ശനത്തെ തുടര്‍ന്ന് ഐഎംബിഡിയില്‍ ഛപാകിന്റെ റേറ്റിങ് റിപ്പോര്‍ട്ട് ചെയ്ത് കുറച്ച സംഭവത്തില്‍ പ്രതികരണവുമായി നടി ദീപിക പദുകോണ്‍. ഐഎംബിഡി റേറ്റിങ് മാറ്റാം, എന്നാല്‍ എന്റെ മനസ് മാറ്റാനാകില്ലെന്ന് ദീപിക വ്യക്തമാക്കി. ഒരു അഭിമുഖത്തിനിടെയാണ് നടി തന്റെ നിലപാടിലുറച്ച് വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്.
ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദീപിക ക്യാമ്പസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഛപാക് സിനിമയുടെ റിലീസിന് രണ്ടുദിവസം മുന്‍പായിരുന്നു അത്.
എന്നാല്‍ ഛപാക്കിന്റെ പ്രമോഷന് വേണ്ടിയാണ് ദീപിക ജെഎന്യുവിലെക്കിയതെന്ന് ബിജെപി, സംഘപരിവാര്‍ നേതാക്കള്‍ ആരോപിച്ചു. തുടര്‍ന്ന് ദീപികയ്ക്കെതിരെയും സിനിമയ്ക്കെതിരേയും കടുത്ത ആക്രമണമാണ് സൈബര്‍ ലോകത്ത് നടന്നത്.

they-have-changed-my-imbd-rating-not-my-mind-deepika-padukone-clear-her-stand-on-jnu-visit
ട്വിറ്ററിലും ഫേസ്ബുക്കിലും മറ്റ് സമൂഹമാധ്യമങ്ങളിലും ദീപികയ്ക്കെതിരെ ഹേറ്റ് ക്യാംപയിന് നടന്നു. പിന്നാലെ ഐഎംബിഡിയില്‍ സിനിമയ്ക്ക് പത്തില്‍ 4.6 റേറ്റിങ് വന്നു. അതേക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് ഒരു അഭിമുഖത്തില്‍ ദീപികയോട് ചോദിച്ചു. ഐഎംബിഡി റേറ്റിംങ് മാറ്റാം, എന്നാല്‍ എന്റെ മനസു മാറ്റാനാകില്ല എന്നായിരുന്നു ദീപികയുടെ മറുപടി. ജെഎന്‍യു വിഷത്തില്‍ തന്റെ നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കിയ ദീപികയെ പ്രശംസിച്ച് സമൂഹമാധ്യമങ്ങളില്‍ ഒട്ടനവധി പേര് രംഗത്തെത്തിയിട്ടുണ്ട്.

Comments