
ബോളിവുഡ് ചലച്ചിത്ര രംഗത്തെ പ്രശസ്തയായ നടിയും, നര്‍ത്തകിയും, മോഡലുമാണ് മലൈക അറോറ. ആദ്യ കാലത്ത് സംഗീത ചാനലായ എം.ടി.വിയുടെ വീഡിയോ ജോക്കി ആയിരുന്നു മലൈക. പിന്നീട് അവിടെ നിന്നും മോഡലിംഗിലേക്ക് മലൈക തിരിയുകയായിരുന്നു. തുടര്‍ന്ന് താരം സിനിമയിലും എത്തി. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറഞ്ഞു നില്‍ക്കുകയാണ് ഈ ബോളിവുഡ് സുന്ദരി.
സൗന്ദര്യത്തിന്റെയും ഫിറ്റ്നെസിന്റെ കാര്യത്തില്‍ മലൈക വളരെ ശ്രദ്ധ കൊടുക്കാറുണ്ട്. കൃത്യമായ വ്യായാമവും ഡയറ്റും കൊണ്ടു തന്നെയാണ് 46മത്തെ വയസിലും സുന്ദരിയായിരിക്കാന്‍ താരത്തിന് സാധിക്കുന്നത്. തന്റെ ശരീര സൗന്ദര്യം ഇത്ര ഭംഗിയായി കാത്തു സൂക്ഷിക്കുന്ന മലൈക തന്റെ മനോഹരമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. ഇപ്പോളിതാ ആരാധകരെ ആവേശത്തിലാക്കി മലൈക വീണ്ടും ഒരു സ്റ്റൈലിഷ് ഔട്ട്ഫിറ്റില്‍ എത്തിയിരിക്കുകയാണ്.
മെറ്റാലിക് േസിലുള്ള പിങ്ക് ഡ്രസ്സാണ് മലൈക ധരിച്ചത്. ഇറക്കമുള്ള നെക്ലൈനും ഹോട്ട് ലുക്ക് നല്കി. ചെറിയ പഫുകളോടു കൂടിയ ഫുള്‍ സ്ലീവ് കൈകള്‍, ടോപ്പിന്റെ മുകള്‍ മുതല്‍ താഴെ വരെ നീളുന്ന സിബ് എന്നിവ മലൈകയ്ക്ക് സ്റ്റൈലിഷ് ലുക്ക് നല്കി. കണ്ണിന് കൂടുതല്‍ പ്രാധാന്യം കൊടുത്ത്, ചര്‍മ്മത്തിന്റെ തിളക്കത്തിന് പ്രാധാന്യം കൊടുത്തുമുള്ള വജ്ര മോതിരങ്ങളാണ് ആക്സസറൈസ് ചെയ്തത്. മലൈകയുടെ ഈ പുതിയ ഹോട്ട് ലുക്ക് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.






