
ജൂണിലെ ആ പ്ലസ് ടുക്കാരി പെണ്കുട്ടികളെ അത്ര പെട്ടെന്നൊന്നും മലയാളികള് മറക്കാന് വഴിയില്ല. ആ കുറുമ്പികളുടെ കൂട്ടത്തില് വളരെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രം ആയിരുന്നു മാര്ഗരറ്റ് ആന്റണി ചെയ്ത ആന്മേരി.
തന്റെ ആദ്യ ചിത്രമാണ് ജൂണ് എന്ന് ഒരിക്കലും തോന്നിപ്പിച്ചില്ല എന്നത് തന്നെയാണ് മാര്ഗരറ്റിന്റെ വിജയം. അതുകൊണ്ട് തന്നെ മലയാളത്തില് പിന്നീടും നല്ല ചിത്രങ്ങളുടെ ഭാഗമാവാന് മാര്ഗരറ്റിന് സാധിച്ചു. ജയസൂര്യ നായകനായ തൃശ്ശൂര് പൂരത്തിലും മാര്ഗരറ്റിന്റെ വേഷം ഏറെ പ്രേക്ഷശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഇപ്പോഴിതാ കരുത്തുറ്റ നായികാകഥാപാത്രമായി മാര്ഗരറ്റ് എത്തുന്നു. മലയാളികളുടെ പ്രിയസംവിധായകന് ജോസ് തോമസ് ഒരുക്കുന്ന ഹൊറര് ചിത്രമായ ഇഷയിലൂടെയാണ് മാര്ഗരറ്റ് നായികവേഷമണിയുന്നത്. ചിത്രത്തിന്റെ ടീസറില് നിന്നുതന്നെ മാര്ഗരറ്റ് നമ്മളെ ഞെട്ടിക്കും എന്നത് പ്രേക്ഷകര് ഉറപ്പിച്ചുകഴിഞ്ഞു. അത്രക്ക് ഗംഭീരമായിട്ടാണ് മാര്ഗരറ്റിന്റെ പെര്ഫോമന്സ്..!







Comments