
മുംബൈ: മാധ്യമപ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിയെ പരിഹസിച്ചുവെന്ന ആരോപണത്തില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ കമ്പനിക്കെതിരെ നിയമനടപടിയുമായി കനാല്‍ കമ്ര. മാപ്പ് പറയണമെന്നും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കമ്ര നോട്ടീസ് അയച്ചിരിക്കുന്നത്. ആറു മാസത്തെ വിലക്കാണ് കമ്രയ്ക്ക് ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ മുംബൈ-ലക്നൗ യാത്രയ്ക്കിടെയായിരുന്നു സംഭവം. സഹയാത്രികനായ മാധ്യമപ്രവര്ത്തകന് അര്‍ണബിനെ കമ്ര ചോദ്യം ചെയ്തത്. താങ്കള്‍ ഒരു ഭീരുവാണോ മാധ്യമപ്രവര്‍ത്തകനാണോ അല്ലെങ്കില്‍ ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കമ്രയുടെ പരിഹാസം. അര്‍ണബിന്റെ അവതരണ ശൈലിയെ അനുകരിച്ചായിരുന്നു അര്‍ണബിന്റെ പരിഹാസഗ.
ഇന്‍ഡിഗോയെക്കൂടാതെ എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അര്‍ണബിനെ ചോദ്യം ചെയ്യുന്ന വീഡിയോ കുനാല്‍ കമ്ര തന്നെയാണ് പുറത്തുവിട്ടത്. ഹൈദരാബാദ് സര്‍വകലാശാലയില്‍ മരിച്ച രോഹിത് വെമുലയുടെ അമ്മയ്ക്കു വേണ്ടിയാണ് താന്‍ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നതെന്നും മനുഷ്യത്വം ഹൃദയത്തിലുണ്ടെങ്കില്‍ രോഹിതിന്റെ ആത്മഹത്യാകുറി്പ് വായിക്കണമെന്നും വീഡിയോയില്‍ കുനാല്‍ പറയുന്നുണ്ട്.






