
അനുജത്തിയും സിനിമാ താരവുമായ ഇനിയയെ പ്രണയിച്ചവനെ ഗുണ്ടകളെ അയച്ച് തല്ലിച്ചിട്ടുണ്ടെന്ന് ഇനിയയുടെ സഹോദരിയും സീരിയല്‍ താരവുമായ സ്വാതി. ഒരു പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണഅ സ്വാതി ഇക്കാര്യം പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ കേട്ട് അമ്പരന്ന റിമി അതിനെ പറ്റി കൂടുതല്‍ ചോദിച്ചു.
"സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ചിലര്‍ അവളുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുമായിരുന്നു. അപ്പോഴൊക്കെ ഞാന്‍ ആ പ്രശ്നം തീര്‍ത്തു. കുറച്ച് കൂടി വലുതായ ശേഷം അവള് ഒരാളെ പ്രണയിച്ചു. അവളുടെ ഫോണില്‍ നിന്ന് അവന്റെ ഫോട്ടോ എടുത്ത് ഞാന്‍ വീട്ടില്‍ കാണിച്ചു. കുറച്ച് ആണുങ്ങളെ അവന് വീട്ടിലെക്ക് പറഞ്ഞയച്ച് ഭീഷണിപ്പെടുത്തി. അമ്മയ്ക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടാണ് ഞാന്‍ അന്ന് അങ്ങനെ ചെയ്തത്' സ്വാതി പറഞ്ഞു.
സ്വാതിയുടെ വാക്കുകള്‍ കേട്ട റിമിയും അതിഥികളായ ഷിയാസ് കരീമും അരുണ്‍ രാഘവും ഒരുപോലെ ഞെട്ടി. ഇതുപോലെയൊരു ചേച്ചി വീട്ടിലുണ്ടെങ്കില്‍ പിന്നെ ചേട്ടെന്മാരുടെ ആവശ്യമില്ല എന്നായിരുന്നു റിമിയുടെ പ്രതികരണം. മമ്മൂട്ടി നായകനാനെത്തിയ മാമാങ്കം എന്ന ചിത്രത്തിലാണ് ഇനിയ അവസാനം അഭിനയിച്ചത്.






