
മലയാള സിനിമയിലെ യുവതാരങ്ങളായ ബാലു വര്‍ഗീസും വിഷ്ണു ഉണ്ണികൃഷ്ണനും വിവാഹിതരാകാന്‍ രപോകുന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇരുവരുടേയും വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇരുവരുടേയും വിവാഹമാണ് ഫെബ്രുവരി രണ്ടിന് നടക്കുന്നത്.
നടിയും മോഡലുമായ എലീന കാതറിനാണ് ബാലു വര്‍ഗീസിന്റെ വധു. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. പുതുവര്‍ഷ പുലരിയിലാണ് എലീനയുമായി പ്രണയത്തിലാണെന്ന വിവരം ബാലു ആരാധകരുമായി പങ്കുവച്ചത്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിലും ഇരുവരും അഭിനയിച്ചിരുന്നു.
ചേരാനല്ലൂര്‍ സെന്റ് ജെയിംസ് പള്ളിയിലാണ് ഇവരുടെ വിവാഹം നടക്കുക. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ വിവാഹത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. വൈകിട്ട് വല്ലാര്‍പാടം ആല്‍ഫാ ഹോറൈസനില് വച്ച് വിവാഹ സല്‍ക്കാരം നടത്തും.
കോതമംഗലം സ്വദേശിയായ ഐശ്വര്യയാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ വധു. കോതമംഗലം കലാ ഓഡിറ്റോറിയത്തിലാണ് വിഷ്ണുവിന്റെ വിവാഹം. തുടര്‍ന്ന് കലൂര്‍ റെന ഓഡിറ്റോറിയത്തില്‍ വൈകിട്ട് വിവാഹ സല്‍ക്കാരം നടത്തും.
ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്തുപൊട്ട് എന്ന സിനിമയിലൂടെ ബാലതാരായിട്ടാണ് ബാലു വര്‍ഗീസ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചെറുതും വലുതുമായി ഇതുവരെ മുപ്പത്തിയഞ്ചോളം ചിത്രങ്ങളില്‍ ബാലു വേഷമിട്ടിട്ടുണ്ട്. 2003ല്‍ പുറത്തിറങ്ങിയ എന്റെ വീട് അപ്പുവിന്റേയും എന്ന ചിത്രത്തിലൂടെ വിഷ്ണു അഭിനയരംഗത്തേയ്ക്ക് കടക്കുന്നത്.
2005ല്‍ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ സഹ തിരക്കഥാത്തായി മലയാളികള്‍ക്ക് സുപരിചിതനായ വിഷ്ണു പിന്നീട് കട്ടപ്പനയിലെ ഹൃത്വിക് റോഷന്, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ക്കും തിരക്കഥ രചിച്ചിരുന്നു. ഷാഫി- മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് വിഷ്ണു ഇപ്പോള്‍.






