
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹല്‍ സോഷ്യല്‍മീഡിയയില്‍ താരമാണ്. ചഹലിന്റെ തമാശകളും ചഹല്‍ ടിവിയും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും സൂപ്പര്‍ഹിറ്റാണ്. ഇതെല്ലാം അവിടെ നില്ക്കട്ടെ ശനിയാഴ്ച പുറത്തിറങ്ങിയിരിക്കുന്ന ചഹലിന്റെയും കൂട്ടരുടെയും ഒരു ടിക് ടോക് വീഡിയോ ആണ് ആരാധകരെ ആകെ കണ്ഫ്യൂഷനാക്കിയിരിക്കുന്നത്. കൂട്ടത്തില്‍ ഒരു അജ്ഞാതന്‍ ഇടംപിടിച്ചതാണ് ആരാധകരെ കുഴക്കുന്നത്.
ഇടംകൈയ്യന്‍ സ്പിന്നറായ ചഹലിനൊപ്പം ശ്രേയസ് അയ്യര്‍ ശിവം ദുബെ എന്നീ താരങ്ങളാണ് ടിക് ടോക് വീഡിയോയില്‍ ഡാന്‍സ് കളിക്കുന്നത്. മൂവരും ബിസിസിഐയുടെ ജേഴ്സിയിലുമാണ് വീഡിയോയില്‍ നിറയുന്നത്. ഏറ്റവും പിറകിലായി ഡാന്‍സ് കളിക്കുന്ന അജ്ഞാതനാണ് പക്ഷെ താരമായത്. ആരാണെന്ന് ആരാധകര്‍ക്ക് കണ്ടെത്താനാകാതെ പോയതാണ് കുഴപ്പിച്ചത്. ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ചഹല്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
Off field performance on point 🕺 pic.twitter.com/2LRswnVWNs
— Yuzvendra Chahal (@yuzi_chahal) February 1, 2020
മൂവര്‍ക്കുമൊപ്പം ഡാന്‍സ് കളിക്കുന്നത് രോഹിത് ശര്‍മ്മയാണെന്ന് ഒരു വിഭാഗം വാദിക്കുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്ത് ആണെന്ന് മറ്റൊരു കൂട്ടര് വാദം ഉയര്‍ത്തുന്നു. എന്നാല്‍ സംശയം അവശേഷിപ്പിച്ച് വീഡിയോ വൈറലാകുകയാണ്.






