
ആലപ്പുഴ : മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ ആഞ്ഞടിച്ച് എസ്.എന്‍ഡി.പിയോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുള്ള കോടലിക്കൈകള് എന്നും ഉയര്‍ന്നു വന്നിട്ടുള്ളത് സംഘടനയ്ക്ക് ഒന്നും നിലകൊണ്ടവരില്‍ നിന്നായിരുന്നു. എസ്.എന്‍.ഡി.പി യോഗത്തിന്റെ അക്കൗണ്ടിലാണ് സെന്‍കുമാര്‍ ഡിജിപി ആയതെന്നും തുഷാര്‍ പറഞ്ഞു.
ഈ മാന്യദേഹം ഒന്നര വര്‍ഷം മുന്‍പ് വഴിയേ പോകുന്ന സയത്ത് മക്കളുടെ കല്ല്യാണം നടത്താന്‍ വേണ്ടി യൂണിയന് സെക്രട്ടറിയുടെ നിര്‍ബന്ധപ്രകാരം എസ്എന്‍ഡിപി യോഗത്തില്‍ അംഗത്വം എടുത്തതാണ്. അല്ലാതെ എസ്എന്‍ഡിപിയുമായി നേരിട്ട് ഒരു ബന്ധവും ഉള്ളയാളല്ല.
എസ്എന്‍ഡിപി യോഗവുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണ് ഇപ്പോള്‍ സംഘടനയ്ക്ക് എതിരെ രംഗത്ത് വരുന്നത്. വന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ഇവര്‍ പറയുന്നത്. ആരോപണം ഉന്നയിച്ച ഇയാള്‍ കുറച്ചുനാള്‍ മുന്‍പ് ഡിജിപിയായിരുന്നു. എന്നിട്ട് എന്തുകൊണ്ട് അനേഷിച്ചില്ലെന്നും തുഷാര്‍ നേരത്തെ ചോദിച്ചിരുന്നു.





