
ബിഗ് ബോസ് സീസണ് ടു പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 'ഇനി വലിയ കളികളുമല്ല കളികള്‍ വേറെ ലെവല്‍' എന്ന ടാഗ് ലൈനുമായാണ് ഇത്തവണ 'ബിഗ് ബോസ്' എത്തുന്നത്. മത്സരാര്‍ത്ഥികളുടെ ഓരോ നിമിഷങ്ങളും പ്രേക്ഷകര്‍ വീക്ഷിക്കുകയാണ്. കഴിഞ്ഞ ദിവസം ബിഗ് ബോസ്സില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി പുതിയ മത്സരാര്‍ത്ഥികള്‍ എത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയിലെ എലിമിനേഷന് നോമിനേഷനില്‍ എത്തിപ്പെട്ടത് ആറു പേരായിരുന്നു. ആര്യ, പ്രദീപ് ചന്ദ്രന്, വീണ നായര്‍, തെസ്നി ഖാന്, ആര് ജെ രഘു, ഡോ. രജിത്ത് കുമാര്‍ എന്നിവരായിരുന്നു കഴിഞ്ഞ ആഴ്ചയിലെ എലിമിനേഷനില്‍ ഉള്‍പ്പെട്ടത്.
ഞായറാഴ്ചയിലെ എലിമിനേഷനില്‍ തെസ്നി ഖാനാണ് പുറത്ത് പോയത്. ഷോയില്‍ എത്തിയപ്പോള്‍ തന്നെ തെസ്നി പുറത്തു പോയാല്‍ ആരെയൊക്കെ മിസ് ചെയ്യും എന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. എല്ലാവരെയും മിസ് ചെയ്യും എന്നായിരുന്നു തെസ്നിയുടെ മറുപടി. മത്സരാത്ഥികളില്‍ ആരെയാണ് കൂടുതലിഷ്ടം എന്ന ചോദ്യത്തിന് മഞ്ജു പത്രോസ്, രജിത്ത് കുമാര്‍ എന്നിവരുടെ പേരാണ് തെസ്നി പറഞ്ഞു. അതോടൊപ്പം എല്ലാവരെയും ഇഷ്ടമാണെന്നും തെസ്നി വെളിപ്പെടുത്തി. തെസ്നിയെ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് ആര്‍ക്കാണ് എന്ന് മത്സരാത്ഥികളോടായി മോഹന്‍ലാല്‍ ചോദിച്ചു. രജിത്ത് കുമാര്‍ ഉടന്‍ തന്നെ കൈപൊക്കി. മൂടുപടമൊന്നുമില്ലാത്ത ശുദ്ധയായ വ്യക്തിയാണ് തെസ്നി ഖാനെന്നും വളരെയധികം കഴിവുകള്‍ ഉള്ളയാളാണ് എന്നും രജിത്ത് കുമാര്‍ പറഞ്ഞു. ബിഗ് ബോസ്സിലെ സെലിബ്രിറ്റികളില്‍ ഒരു സവിശേഷ കഴിവുള്ളയാള്‍ എന്നും രജിത്ത് തെസ്നിയെ വിശേഷിപ്പിച്ചു.
തെസ്നി ഖാന് തുടക്കത്തില്‍ സജീവം അല്ലായിരുന്നു എന്നും എന്നാല്‍ പിന്നീട് എലിമിനേഷനില്‍ ഒക്കെ തുടര്‍ച്ചയായി ഉള്‍പ്പെട്ടപ്പോള്‍ കൂടുതല്‍ സജീവമാകാനും എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ തുടങ്ങി എന്നും തെസ്നി വളരെ ഡൗണ്‍ റ്റു എര്‍ത്ത് സ്വഭാവക്കാരിയാണെന്നും ആണ് പ്രദീപ് ചന്ദ്രന് തെസ്നിയെ കുറിച്ച് പറഞ്ഞത്. തുടര്‍ന്ന് മറ്റുള്ളവരും തെസ്നിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. ബാഗ് ഒക്കെ പാക്ക് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ച മോഹന്‍ലാല്‍ പെട്ടെന്ന് എന്നാല്‍ തന്റെ അടുത്തേക്ക് പോന്നോളൂ എന്ന് തെസ്നിയോട് പറയുകയായിരുന്നു. ഇത് എല്ലാവരേയും ഞെട്ടിച്ചെങ്കിലും തെസ്നി ചിരിച്ചു കൊണ്ടാണ് എല്ലാവരോടും യാത്ര ചോദിച്ചത്. ഇങ്ങനെയല്ല ഗെയിമിന് വേണ്ടതെന്നും തനിക്കൊരിക്കലും വളരെ ബഹളം വെക്കുന്ന ആളായി മാറാന്‍ കഴിയില്ലെന്നും ഒരിക്കലും തന്നെ പോലെ ആകരുതെന്നും ഡൗണ്‍ റ്റു എര്‍ത്ത് ആകാന്‍ പാടില്ലെന്നും ആരെയും വെറുപ്പിച്ചു കൊണ്ടല്ലല്ലോ പോകുന്നതെന്നും തെസ്നി പറഞ്ഞു. ആര്‍ക്കും തന്നോട് ദേഷ്യമില്ല എന്നത് തന്റെ ഏറ്റവും വലിയ ഭാഗ്യമാണ് എന്നും ഇനിയുള്ള ആഴ്ച തൊട്ടാണ് കളി എന്നും പോകാന്‍ തുടങ്ങുമ്പോള്‍ തെസ്നി മറ്റുള്ളവരോടായി പറഞ്ഞു.






