
മികച്ച അഭിപ്രായം നേടി തീയറ്ററില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ജെനിത്ത് കാച്ചപ്പിള്ളിയുടെ മറിയം വന്ന് വിളക്കൂതി. സമൂഹമാധ്യമത്തിലൂടെ സിനിമയില്‍ മുഴുവന്‍ കഞ്ചാവ് മയം എ്ന വിമര്‍ശനവുമായി വന്നയാള്‍ക്ക് ജെനിത് നല്കിയ മറുപടി ശ്രദ്ധ നേടുകയാണ്.
'ഈ സിനിമ മൊത്തത്തില്‍ കഞ്ചാവ് മയം ആണ്. സാധാരണ നടനും നടിയും ഉപയോഗിക്കുന്നു എന്നതാണ് അറിവ്, ഇത് മൊത്തത്തില്‍ സംവിധായകനും നിര്‍മ്മാതാവും കൂടി പുകച്ചതാവാനെ വഴിയൊള്ളൂ' എന്നാണ് വിമര്‍ശകന്റെ കുറിപ്പ്. കൂട്ടിയിട്ട് കത്തിച്ചതാ രണ്ട് ചാക്ക് ബാക്കിയുണ്ടെന്നായിരുന്നു സംവിധായകന്റെ മറുപടി.
വിമര്ശകന് മറുപടിയുമായി നിര്‍മ്മാതാവ് രാജേഷ് അഗസ്റ്റിനും രംഗത്തെത്തിയിരുന്നു. അമര്‍ അക്ബര്‍ അന്തോണിയിലെ രമേഷ് പിഷാരടി ചെയ്ത നല്ലവനായ ഉണ്ണിയുടെ ചിത്രം പങ്കുവച്ചായിരുന്നു നിര്‍മ്മാതാവിന്റെ പ്രതികരണം. മലയാളത്തില്‍ അധികം സുപരിചിതമല്ലാത്ത സ്റ്റോണര്‍ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഇതിഹാസ നിര്‍മ്മാതാവില്‍ നിന്നും വരുന്ന അടുത്ത വച്ച് എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തെ അവതരിപ്പിക്കുന്നത്. സേതു ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. നടിയുടെ മേക്കോവര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സിദ്ധാര്‍ത്ഥ് ശിവ, ബൈജു, ബേസില്‍ ജോസഫ്, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.






