
തൊടുപുഴ : തൊടുപുഴയില്‍ പൈനാപ്പിള്‍ തോട്ടത്തിന് തീപിടുത്തം. തൊടുപുഴ വടക്കും മുറിയിലാണ് സംഭവം. തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ സ്ഥലം ഉടമ ജെയിംസ് കുന്നപ്പള്ളി പെള്ളലേറ്റ് മരിച്ചു. തീ പടരുന്നത് കണ്ട് എത്തിയ നാട്ടുകാര്‍ ജെയിംസ് വീണ് കിടക്കുന്നത് ആദ്യം കണ്ടില്ല. തൊടുപുഴയിലെ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് തന്നെ മരണം സംഭവിക്കുകയായിരുന്നു.






