
നടന് ധര്മ്മജന് ബോള്‍ഗാട്ടിയും അനൂപ് മേനോനും നായകന്മാരായി എത്തുന്ന മരട് 357 എന്ന സിനിമയില്‍ മകള്‍ വേദയും. പട്ടാഭിരാമന് ശേഷം കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് മരട് 357. ചിത്രത്തിലെ നായക കഥാപാത്രമാണ് ധര്മജന് കൈകാര്യം ചെയ്യുന്നത് എന്നാണ് സൂചന. നൂറിന് ഷെരീഫും ഷീലു എബ്രഹാമുമാണ് ചിത്രത്തിലെ നായികമാര്‍.
ചിത്രത്തില്‍ ഒരു തമിഴ് കുടുംബത്തിലെ അംഗമായാണ് വേദ അഭിനയിക്കുന്നത്. വേദ ഇതിന് മുന്‍പ് ബലൂണ്‍ എന്നൊരു ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. സംവിധായകന് ജോഷി ഒരുക്കിയ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലും വേദ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ഫ്ലാറ്റ് ഒഴിപ്പിക്കലും അതുമായി ബന്ധപ്പെട്ട് നടക്കുന്ന 357ഓളം കുടുംബങ്ങളുടെ കഥകളുടെ നേര്‍ക്കാഴ്ചയാകും മരട് 357 എന്ന സിനിമ എന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. സെന്തില്‍ കൃഷ്ണ, ബൈജു സന്തോഷ്, രഞ്ജി പണിക്കര്‍, അലന്‍സിയര്‍, പ്രേംകുമാര്‍ തുടങ്ങീ താരനിര അണിനിരക്കുന്നു.
അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണലയ സിനിമാസിന്റെ ബാനറില്‍ സുദര്ശനന് കാണ്ണിരക്കുളവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ദിനേശ് പള്ളത്താണ്. രവിചന്ദ്രനാണ് ഛായാഗ്രാഹണം.






