
നടി കീര്‍ത്തി സുരേഷ് ഇന്‍സ്റ്റാഗ്രാമില്‍ പങ്ക്െവച്ച ചിത്രമാണ് ഇപ്പോള്‍ ആരാധകരെ അമ്പരിപ്പിക്കുന്നത്. കീര്‍ത്തിയുടെ പുതിയ ലുക്കില്‍ നിന്ന് അല്പം വ്യത്യസ്തമായ മുഖമാണ് ആരാധകരെ കുഴക്കുന്നത്. ഇത് കീര്‍ത്തി തന്നെയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മെലിഞ്ഞ് മെലിഞ്ഞ് കീര്‍ത്തി ഇല്ലാതായിപ്പോയെന്നാണ് ചിലരുടെ പരാതി. ഒരു ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്ക്വെച്ചിരിക്കുന്നത്. തന്റെ പുതിയ ചിത്രത്തിന് വേണ്ടിയാണ് താരം മെലിയുന്നത് എന്ന വാര്‍ത്തകള്‍ വന്നിരുന്നു.
2020 ല്‍ കൈ നിറയെ ചിത്രങ്ങളാണ് നടിയുടേതായി പുറത്തിറങ്ങാന്‍ ഇരിക്കുന്നത്. തെലുങ്ക് ചിത്രമായ മിസ് ഇന്ത്യ, മലയാളത്തില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമകള്‍.
രജനീകാന്തിനെ നായകനാക്കി ഒരുങ്ങുന്ന സിരുത്തൈ ശിവ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലും കീര്‍ത്തി അഭിനയിക്കുന്നുണ്ട്. അജയ് ദേവ്ഗണിന്റെ നായികയായി മെയ്ദാന്‍ എന്ന സിനിമയിലൂടെ നടി ബോളീവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് ചിത്രത്തില്‍ നിന്നും കീര്‍ത്തി പിന്മാറുകയായിരുന്നു.






