
ചെന്നൈ: തമിഴ്ന സിനിമാ നടന് വിജയ് ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയില്‍. മാസ്റ്റര്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങ് സെറ്റില്‍ നിന്നാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. മാസ്റ്റര്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങ് കടലൂര്‍ ജില്ലയില്‍ നെയ്വേലിയിലാണ് ഷൂട്ടിങ്ങ് പുരോഗമിച്ച് വരുന്നത്.
എജിഎസ് സിനിമാസുമായുള്ള സാമ്പത്തിക ഇടപടുകളുമായി ബന്ധപ്പെട്ടാണ് വിജയിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യുന്നതിനായാണ് കസ്റ്റഡിയില്‍ താരത്തെ എടുത്തതെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ബിഗില്‍ എന്ന സിനിമയുടെ നിര്‍മ്മാണം എജിഎസ് സിനിമാസ് ആയിരുന്നു.






