
നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ സംവിധായകനായ ജോസ് തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇഷയുടെ ട്രെയ്ലര് പുറത്തിറങ്ങി. സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ കിഷോര്‍ സത്യയാണ് നായകന്. പുതുമുഖം ബേബി ആവ്നി, മാര്‍ഗരേറ്റ് ആന്റണി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഹൊറര്‍ ത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങുന്നത്. തിരക്കഥ രചിച്ചതും ജോസ് തന്നെയാണ്.
സ്വര്ണ്ണക്കടുവയ്ക്ക് ശേഷം ജോസ് തോമസ് ഒരുക്കുന്ന ചിത്രമാണ് ഇഷ. വിഷ്വല്‍ ഡ്രീംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രാഹണം സുകുമാര്‍ എംടിയാണ്, മാട്ടുപ്പെട്ടി മച്ചാന്, സുന്ദര പുരുഷന്, മായാമോഹിനി, സ്വര്‍ണക്കടുവ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജോസ് തോമസ്.






