
പോപ് താരം ലേഡി ഗാഗ തന്റെ കാമുകനെ വെളിപ്പെടുത്തി. മൈക്കിള്‍ പോളന്സ്കിക്കൊപ്പമുള്ള ചിത്രം ലേഡി ഗാഗ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചു. മൈക്കിളുമായുള്ള ബന്ധത്തെക്കുറിച്ച് ഗാഗയുടെ ആദ്യ വെളിപ്പെടുത്തലാണിത്. എന്നാല്‍ പ്രിയ താരത്തിന്റെ ഫോട്ടോ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.
അവധി ആഘോഷിക്കാന്‍ ഫ്ലോറിഡയിലെ മിയാമിയിലെത്തിയ ഗാഗ മൈക്കിളിന്റെ മടിയില്‍ ഇരിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. മടിയിലിരിക്കുന്ന ഗാഗയെ പ്രണയപൂര്‍വം നോക്കിയിരിക്കുന്ന മൈക്കിള്‍ ആണ് ചിത്രത്തിലുള്ളത്. ലോകമെമ്പാടും ആരാധകരുള്ള ഗാഗ, കാമുകനൊപ്പമുള്ള ചിത്രം പങ്കുവച്ചതോടെ കമന്റുകളുമായി നിരവധി ആരാധകര്‍ എത്തി. മിയാമിയില്‍ തങ്ങള്‍ക്ക് വളരെയധികം തമാശകളും നേരമ്പോക്കും ഉണ്ടായിരുന്നു എന്നും എല്ലാ ആരാധകരോടും ഒരുപാടു സ്നേഹം എന്നും ചിത്രം പങ്കുവച്ചുകൊണ്ട് ലേഡി ഗാഗ കുറിച്ചു. സാന്‍ ഫ്രാന്‍സിസ്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാര്‍ക്കര്‍ ഗ്രൂപ്പിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍ ആണ് മൈക്കിള്‍.






